രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  • സോഷ്യൽ സയൻസ് ക്ലബ്ബ്

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ സ്കൂൾ ക്ലബ്ബുകൾ ഏറെ സഹായകരമാണ്.സാമൂഹ്യശാസ്ത്രക്ലബ്ബ് ഹിരോഷിമാദിത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി,സമൂഹ ചിത്രരചന,സുഡോക്കോപ്രാവുകൾ കോണ്ട് നിർമ്മിച്ച സമാധാന സന്ദേശം എന്നിവ ഏറെ ശ്രദ്ധ നേടി.എൻഡോസൾഫാൻ നിരോധനത്തിനു വേണ്ടി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും കേന്ദ്രകൃഷി മന്ത്രിക്ക് കത്തുകൾ അയച്ചത് ഏറെ സമൂഹ ശ്രദ്ധ പിടിച്ചുപറ്റി. സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ സജീവസാന്നിദ്ധ്യം. അന്താരാഷ്ട്ര നാണയപ്രദർശനംസംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ രചന, ലഘുലേഖ വിതരണം, സമാധാന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്യാമ്പുകൾ.ഹിരോഷിമ ദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ കൂറ്റൻ പ്രാവും,സുഡാക്കോസ്മരണയുംസമാധാനപ്രതിജ്ഞയും.ജൈവവൈവിധ്യവർഷത്തിന്റെ ഭാഗമായി നൂറിൽപരം ജീവികളുടെ വിവരങ്ങടൊപ്പമുള്ള ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രതിവാരം 'അറിയൂനേടൂ' ക്വിസ് പ്രോഗ്രാം. സ്വാതന്ത്ര്യസമര ചരിത്ര ചിത്ര പ്രദർശനം. പ്രകൃതി പഠന കേമ്പ് - തുഷാരഗിരി , വാഴമല
യുദ്ധവിരുദ്ധദിനത്തിൽ സമാധാന കൂട്ടായ്മഉണങ്ങിവരണ്ട വന്മരത്തിൽ തൂക്കിയിട്ട യുദ്ധവിരുദ്ധസന്ദേശങ്ങൾ അതിൽ നിറയെ സമാധാനത്തിന്റെ പ്രതീകമായി കടലാസുകൊക്കുകൾ ഹിരോഷിമ ദിനത്തിൽ  രാജീവ്‌ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയ യുദ്ധവിരുദ്ധകൂട്ടായ്മ കണ്ണൂർ റെയിഞ്ച് ഐജി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു
സ്കുൾ മുറ്റത്ത് 4000 മെഴുകുതിരികൾ കത്തിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ യുദ്ധവിരുദ്ധ പ്രതിജ്ഞ