രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2021-2022 വർഷത്തെ പ്രവര്ത്തനങ്ങൾ
ഒരെത്തിനോട്ടം................https://youtu.be/Rg8KjHCfcz0
കോവിഡ് മഹാമാരി കാരണം അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത
പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് കോവിഡ് ദുരിതത്തിലാക്കിയത്.
ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്ന ചിന്തയിൽ നിന്നാണ് വിദ്യാലയ അനുഭവങ്ങൾ ഓൺലൈനായി നൽകാൻ തീരുമാനിച്ചത്.വൈവിധ്യമാർന്ന ഒട്ടേരെ പ്രവർത്തനങ്ങൾ ഇക്കാലത്ത് നടത്താൻ കഴിഞ്ഞു.
പ്രവേശനോത്സവം 2021-22
പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും സ്‌കൂൾ അങ്കണങ്ങളിൽകാണില്ലെങ്കിലുംവീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. ഓൺലൈനായി ഇത്തവണത്തെ പ്രവേശനോത്സവം നടന്നു.ക്ലാസ് തലത്തിൽ ഒാൺലൈൻ അസംബ്ലിചേരുകയും പ്രവേശനോത്സവ സന്ദേശം നൽകുകയും കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.സിനിമാതാരം നിരഞ്ജന കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി.
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
വായനദിനം ജൂൺ 19(2021-22)
വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കുട്ടികളിൽ വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വേണ്ടി .പി എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.
ഈ വർഷത്തെ വായനാദിനം പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായി കവിതാലാപനം,ഭാവാത്മക വായന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ബഷീർ ദിനം ജൂലൈ 5 ((2021-22)
ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താന്റെ വിയോഗദിനം ബഷീർ ദിനമായി ആചരിച്ചു.കുട്ടികൾക്കായി കൃതികളും ജീവിതവും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനം,, ബഷീർ ക്വിസ്, കുട്ടികൾ തയ്യാറാക്കിയ ബഷീർ അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി.
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ ദിനം ആഗസ്ത് 15((2021-22)
നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണിത്. രാജ്യത്തെ ആഘോഷ ദിവസങ്ങളിൽ ഏറ്റവും പ്രധാന ദിവസം കൂടിയാണ് ഓഗസ്‌റ്റ് 15. മഹത്തായ സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമ്മകൾ വീണ്ടെടുക്കുകയും അതിനായി പോരാടിയവരെ ഓർമ്മിക്കേണ്ടതും ആവശ്യമാണ്. ഓരോ ഇന്ത്യക്കാരനിലും ഈ ഓർമ്മകൾ എപ്പോഴും ഉണ്ടാകണമെങ്കിലും ഓഗസ്‌റ്റ് പതിനഞ്ച് രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ആഘോഷിക്കേണ്ട ദിവസമാണ്. ജാതി - മത ഭേദമില്ലാതെയാണ് ഈ ദിവസം രാജ്യം മുഴുവൻ കൊണ്ടാടേണ്ടത്. രാജ്യത്തിൻ്റെ അഭിമാന നിമിഷത്തിലെ ചടങ്ങുകളായ പതാകയുയർത്തലും സ്വാതന്ത്ര്യ സമര കീർത്തന ഗാനങ്ങളും ആലപിച്ചു. ക്ലാസ് തലത്തിൽ ഒാൺലൈൻ അസംബ്ലിചേരുകയും കവിതാലാപനം,ദേശഭക്ഭാതി ഗാനം, സ്വാതന്ത്ര്യ സമരക്വിസ്സ്,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
അദ്ധ്യാപകദിനം( സെപ്തംബർ 5(2021-22))
"ഗുരുവും ദൈവവും ഒരുമിച്ച് മുൻപിൽ വന്നെങ്കിൽ ആദ്യം ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ..."
ഈ അദ്ധ്യാപകദിനത്തിൽ ഞങ്ങളുടെ കുട്ടികൾ അദ്ധ്യാപകരായി....മഹനീയം എന്ന പേരിൽ നടന്ന പരിപാടിയിൽ കുട്ടികൾ .ഒാൺലൈനായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ഗാന്ധിജയന്തി(ഒക്ടോബർ 2((2021-22)
ഇന്ന് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി. പ്രിയപ്പെട്ട ഗാന്ധിജിയുടെ ജന്മദിനം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാവിൻറെ ജന്മദിനം.
വീഡിയോ കാണാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ഒാണാഘോഷം( സെപ്തംബർ 12(2021-22)
https://youtu.be/8FMSG9VaLSI 2021 നവമ്പർ 1 പുത്തൻ പ്രതീക്ഷകളുമായി..............
തിരികെ വിദ്യാലയത്തിലേക്ക് പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.