രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/സസ്യ നിരീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
സസ്യ നിരീക്ഷണം

ലോക്ക് ഡൗൺ കാലത്തെ ഒഴിവ് സമയങ്ങൾ രസകരമാക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ കണ്ടത്തിയ ഒരു ഹോബിയാണ് സസ്യ നിരീക്ഷണം.ഓരോ ദിവസവും ഓരോ ചെറുസസ്യം അല്ലെങ്കിൽ ഒരു മരം നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുസ്തകങ്ങളിലൂടെയും ഗൂഗിൾസർച്ച് വഴിയും കൂടുതൽ അറിയാനും ഞാൻ തീരുമാനിച്ചു.ഇന്ന് മുറ്റമിറങ്ങിയപ്പോൾ ആദ്യമായി കണ്ടത് കാഞ്ഞിരം എന്ന വൃക്ഷമാണ്.കാഞ്ഞിരത്തെക്കുറിച്ചുള്ള വിവരങ്ങൾ, പുസ്തകം, ഗൂഗിൾ എന്നിവ കൂടാതെ രക്ഷിതാക്കളിൽ നിന്നും അറിയാൻ കഴിഞ്ഞു .എനിക്ക് കിട്ടിയ അറിവുകൾ വളരെ ചുരുക്കി ഞാൻ വിവരിക്കാം. എന്റെ വീട്ടിനടുത്തുള്ള കാഞ്ഞിരമരം ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ പൂർണ്ണമായും ഇലപൊഴിച്ചിരിക്കയാണ്.എതാണ്ട് ഒരടിയോളം ഉയരത്തിൽ മരച്ചുവട്ടിൽ ഉണങ്ങിയ ഇലകൾ കുന്നുകൂടിയിരിക്കയാണ്. വൃക്ഷം ഇപ്പോൾ തളിരിലകളാൽ മൂടിയിരിക്കയാണ്. മൂത്തു പഴുത്ത കായ്കൾ ഇപ്പോഴും കാഞ്ഞിരത്തിൽ അവശേഷിക്കുന്നുണ്ട്.ഒരു നെല്ലിക്കയോളം വലുപ്പുള്ള പഴങ്ങളാണ് ഇതിന്റേത് .നിറം ചുവപ്പാണ്. കാഞ്ഞിരക്കുരു ഒരു ദിവ്യ ഔഷധമാണത്രെ ധാരാളം ആയൂർവേദ ശ്ലോകങ്ങളിലും കവിതകളിലും കാഞ്ഞിരക്കുരുവിന്റെ ഫലസിദ്ധിയെ കുറിച്ച് പ്രതിപാദിക്കാറുണ്ട്.ഒരു നാലു വരി കവിത ഞാനിവിടെ എഴുതാം
"ഏട്ടി തന്റെ മൃദു പത്രമുഷ്ടിയെ ചുട്ടെരിച്ചു നവനീത തുല്യമായി പിഷ്ട പോഷണവശാൽ കുരുക്കളെ നഷ്ടമാക്കുമിഹ ഭീമസേനനവൻ " - എട്ടി എന്നാൽ കാഞ്ഞിരമാണ് ,കാഞ്ഞിരത്തിന്റെ തളിര് വെണ്ണ കൂട്ടി അരച്ച് പുരട്ടിയാൽ ദേഹത്തിലെ കുരുക്കൾ പൊട്ടി വേദന ശമിക്കുമെന്നാണ് ഈ വരികളുടെ അർത്ഥം .കാഞ്ഞിരത്തിന്റെ സംസ്കൃതനാമമാണ് കാരസ്ക്കരം. ഈ വാക്ക് ധാരാളം പഴഞ്ചൊല്ലുകളിൽ നിങ്ങൾ കേട്ടിട്ടുണ്ടാവും .ഉദാഹരണം- കാരസ്ക്കരത്തിൻ കുരു പാലിൽ ഇട്ടാൽ കാലാന്തരേ കയ്പ്പ് ശമിപ്പതുണ്ടോ. കാഞ്ഞിരക്കുരുവിന്റെ കയ്പ് രസത്തെക്കുറിച്ചാണ് ഈ ചൊല്ല്.കാഞ്ഞിരത്തിന്റെ ശാസ്ത്രീയ നാമം സ്ട്രിക്ക് നോസ് നെക്സ് വോമിക്ക എന്നാണ്. കാഞ്ഞിരം ഒരു നിത്യഹരിത വൃക്ഷമാണ്.ഇത് പഞ്ചമഹാവൃക്ഷങ്ങളിൽ പെടുന്ന വൃക്ഷമാണ്.ഇനിയുള്ള ഓരോ ദിവസവും എന്റെ വീട്ടിനടുത്തുള്ള സസ്യങ്ങളും വൃക്ഷങ്ങും നിരീക്ഷിക്കുകയും കുറിപ്പുകൾ തയ്യാറാക്കുന്നതുമാണ്.

ഹൃദന്ദ് ഹേംരൂപ്
9 E രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം