രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങാം

നാമെല്ലാം മനുഷ്യരാണ് നമ്മുക്കെല്ലാം ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. വീട്ടിലായാലും പുറത്തായാലും ,വീട്ടിൽ കുംടുബത്തിന്റ ഉത്തരവാദിത്തം. പുറത്ത് ജോലിയുടെ ഉത്തരവാധിത്തം.അങ്ങനെയെങ്കിൽ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കാണ്? പ്രകൃതിസംരക്ഷണം എന്നത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാധിത്വം മാത്രമല്ല, മറിച്ച് മനുഷ്യനോടും സഹജീവികളോടുമുള്ള ഉത്തരവാദിത്തമാണ്. മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതിയും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളും നിലനിൽക്കും.എന്നാൽ ഭൂമിയല്ലാതെ മനുഷ്യർക്ക് വെറെയൊരു വാസസ്ഥലമില്ല.
മനുഷ്യൻ പ്രകൃതിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിലും പ്രകൃതി മനുഷ്യനെ പല വിധത്തിൽ സഹായിക്കുന്നുണ്ട്.മഴക്കാലത്ത് മഴ പെയ്യുമ്പോൾ കുന്നുകളിലും മലകളിലും മരങ്ങളിലുമൊക്കെ സംഭരിക്കപ്പെടുന്ന ജലം വേനൽ കാലത്ത് നദികളിലും മറ്റു ജലസ്രോതസ്സുകളിലും എത്തുന്നു. നമുക്ക് അവശ്യമായ ഭൂരിഭാഗം വിഭവങ്ങളും ലഭ്യമാകുന്നത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ മനുഷ്യൻ ഈ വസ്തുത ഓർക്കുന്നില്ല. നാം മലകളും കുന്നുകളും നിരത്തുകയും അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നു. എന്നാൽ ഇതേ മണ്ണിൽ കൃഷിയിറക്കിയാൽ നമുക്ക് വിഷരഹിതമായ പച്ചക്കറിയും മറ്റും കിട്ടും. ഇതു വഴി ആരോഗ്യപ്രദമായ ജീവിതം നയിക്കാനും സാധിക്കും.
പ്രകൃതിയുടെ മേൽ കൈവരിച്ച ഓരോ വിജയങ്ങളെയും ഓർത്ത് നാം അധികം അഹങ്കരിക്കേണ്ടതില്ല. അങ്ങനെയുള്ള ഓരോ വിജയങ്ങൾക്കും പ്രകൃതി നമ്മോട് പകരം ചോദിക്കും. അത് വിവിധ മാർഗങ്ങളിലുടെയാകാം.... ഒരു മരമെങ്കിലും നമ്മൾക്ക് പ്രകൃതിക്കുവേണ്ടി തിരിച്ചുനൽകാം. അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്.നമുക്ക് ശുദ്ധവായുവും ജലവും പാർപ്പിടവും ഭക്ഷണവും നൽകുന്ന പ്രകൃതിയെ നാം ചൂഷണം ചെയ്യാൻ പാടില്ല......
നമ്മുക്ക് വേണ്ടതെല്ലാം തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നാം ഉത്സാഹത്തോടെ മുന്നോട്ടിറങ്ങിയേ പറ്റു..... നമുക്കെല്ലാം പ്രകൃതിയെ കാത്തു സൂക്ഷിക്കാം. പ്രകൃതി ഇല്ലെങ്കിൽ നാ മില്ല എന്ന വസ്തുത നാം എപ്പോഴും ഓർക്കേണ്ടതുണ്ട്.നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം.........

അവന്തിക സി എച്ച്
9 E രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം