രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/I AM CORONA

Schoolwiki സംരംഭത്തിൽ നിന്ന്
I AM CORONA

ചൈനയിൽ ആയിരുന്നു എന്റെ ജനനം. ജനിച്ച സമയത്ത് എനിക്കവർ കൊറോണ എന്ന് പേര് നൽകി. ഞാൻ മനുഷ്യശരീരങ്ങളിൽ വളരാനും വ്യാപിക്കാനും തുടങ്ങീ. നിരവധി മനുഷ്യജീവനുകൾ നശിപ്പിച്ചതോടെ എനിക്ക് covid 19 എന്ന പേരും നൽകി. ചൈനക്കാർ എന്നെ വകവരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെ ഞാൻ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.

ഇന്ന് ഏറെക്കുറെ എല്ലാ ലോകരാജ്യങ്ങളിലും ഞാൻ വ്യാപിച്ചു കഴിഞ്ഞു. എല്ലാ രാജ്യങ്ങളും എന്നെ തുരത്താനായി പല മാർഗങ്ങളും സ്വീകരിച്ചു വരുന്നുണ്ട്. എന്നാൽ അവർക്കൊന്നും എന്നെ നിയന്ത്രിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. എന്നെ പിടിച്ചു കെട്ടാനുള്ള സന്നാഹങ്ങൾ ഒന്നും മിക്ക രാജ്യങ്ങളിലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവിടെയൊക്കെ ഞാൻ തികച്ചും സന്തോഷവാനാണ്.


എനിക്ക് ഇപ്പോൾ ഏറ്റവും ദുഃഖം തോന്നുന്നത് ഞാൻ കേരളം എന്ന കുഞ്ഞു സംസ്ഥാനത്തേക്കു വന്ന സമയം ഓർത്താണ്. കാരണം എല്ലായിടത്തും ഞാൻ സർവ്വവും സംഹരിക്കുമ്പോൾ ഇവിടുത്തെ ജനങ്ങൾ എന്നെ ഓടിക്കുവാനായി ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. ഇവിടുത്തെ ഭരണാധികാരികൾ ജനങ്ങളോടൊപ്പം നിന്ന് എന്നെ തുരത്തിയോടിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

കേരളത്തിലേക്കുള്ള എന്റെ യാത്രയ്ക്കിടയിൽ തന്നെ എന്റെ സുഹൃത്ത് നിപ്പ എന്നോട് പറഞ്ഞിരുന്നു അങ്ങോട്ട് പോകണ്ട എന്ന്. പക്ഷെ ഞാൻ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല. ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ ഞാൻ എന്തിനു ഒരു കുഞ്ഞു സംസ്ഥാനത്തെ പേടിക്കണം എന്ന ചിന്തയായിരുന്നു അപ്പോൾ എന്റെ മനസ്സിൽ. എന്നാൽ ഇപ്പോൾ എനിക്ക് പേടിയായിത്തുടങ്ങീ.

ഇവിടുത്തെ ആളുകളൊന്നും ഇപ്പോൾ പുറത്തിറങ്ങുന്നില്ല. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയുകയാണ്. ഞാൻ രോഗം സമ്മാനിച്ച ആളുകളെ അതീവ ശ്രദ്ധയോടെ പരിപാലിക്കുകയാണ് ആരോഗ്യമേഖലയിലെ സേവകർ. ജനങ്ങൾക്ക്‌ ആവശ്യസേവനങ്ങൾ എത്തിക്കാൻ സന്നദ്ധ പ്രവർത്തകരും പോലീസുകാരും കൂടെ തന്നെയുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പുതിയ ശരീരങ്ങളിൽ കയറിപ്പറ്റാൻ സാധിക്കുന്നേ ഇല്ല. മാത്രമല്ല ഞാൻ കയറിപ്പറ്റിയ ആളുകളെ മുഴുവൻ രക്ഷപ്പെടുത്തുന്നുമുണ്ട്.

ഇപ്പോൾ ഈ മാതൃക ലോകം മുഴുവൻ പിന്തുടരുകയാണ്. എന്നെ തുരത്താനുള്ള മരുന്നും കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ അവർ എന്നെ ഈ കേരളത്തിൽ നിന്ന് മാത്രമല്ല ലോകത്തിൽ നിന്ന് തന്നെ തുരത്തിയോടിക്കും എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി എന്നെ നേരിട്ട മലയാളികൾ എന്നെ ഈ ലോകത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു......

ആദിത്യൻ
8 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കഥ