രസിക ശിരോമണി കോമൻ നായർ

Schoolwiki സംരംഭത്തിൽ നിന്ന്

നാടക അഭിനേതാവും സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപകനുമായിരുന്നു രസിക ശിരോമണി കോമൻ നായർ. ‘മലബാർ ചാപ്ലിൻ' എന്നും വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മേലാങ്കോട്ട് സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്നു. അഭിനയ രംഗത്തെ മികവിലൂടെ കോമൻ നായർക്ക് 'സഹസ്രമുഖൻ' എന്ന വിളിപ്പേരുമുണ്ടായി‌.

ജീവിതരേഖ

ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് വിദ്വാൻ പി കേളു നായരുടെ നാടക പ്രസ്ഥാനത്തോടൊപ്പം കേരളത്തിലുടനീളം സഞ്ചരിച്ചു. ഗുരുവായുർ സത്യാഗ്രഹ സമരപ്പന്തലിൽ പാക്കനാർ എന്ന നാടകം തയ്യാറാക്കി അവതരിപ്പിച്ചു. കോമൻ നായരുടെ മേക്കപ്പിൽ എ.കെ.ജി. പാക്കനാരായി അഭിനയിച്ചു. മഹാകവി വള്ളത്തോളിന്റെ ഷഷ്ടിപൂർത്തി ആഘോഷം മദിരാശിയിൽ നടന്ന സമയത്ത് ഭാവപ്രകടനത്തിലൂടെ പത്ത് കഥാപാത്രങ്ങളെ ഒരേസമയം അവതരിപ്പിച്ചു. സ്വന്തമായി രചിച്ച 'കള്ളും തള്ളും' നാടകത്തിലൂടെ കോമൻ നായർ പ്രകടിപ്പിച്ച അപൂർവ ഹാസ്യ സിദ്ധി കണ്ട് സഞ്ജയനാണ് 'മലബാർ ചാർലി ചാപ്ലിൻ' എന്ന പേര് സമ്മാനിച്ചത്.[1]മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ വരവിലേക്ക് ഫണ്ടു ശേഖരിക്കൻ പിന്നീട് ഈ നാടകം പലവൂരു അവതരിപ്പിച്ചു.

1975 മെയ് 19 ന് അന്തരിച്ചു.

അവലംബം

"https://schoolwiki.in/index.php?title=രസിക_ശിരോമണി_കോമൻ_നായർ&oldid=679896" എന്ന താളിൽനിന്ന് ശേഖരിച്ചത്