സഹായം Reading Problems? Click here


യോഗ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്


             21- 6-2017 ന് ജി വി എൽ പി സ്കൂളിൽ അതോടനുബന്ധിച്ച് യോഗ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.ശരീരം മനസ്സ് ആത്മാവ് ഇവ മൂന്നും സമന്വയം ശാന്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് യോഗ. ചിട്ടയായ യോഗാഭ്യാസം മനുഷ്യനിൽ ശാന്തതയും സമാധാനവും വളർത്തും.മനുഷ്യൻറെ ശരീരത്തിന് ഊർജം കൂട്ടുന്ന ഒരു പ്രക്രിയയാണ് യോഗാഭ്യാസവും അതിനോടനുബന്ധിച്ച് പരിശീലിക്കുന്ന പ്രാണായാമം ധ്യാനം എന്നിവ.ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കാനും ശരീരത്തിൻറെ പ്രതിരോധശക്തി കൂട്ടുവാനും യോഗ നമുക്ക് സഹായിക്കും.മനുഷ്യ ശരീരത്തിൻറെ ആന്തരികാവയവങ്ങൾക്ക് ക്ഷയം സംഭവിക്കാതിരിക്കാനും മറ്റും ഈ അഭ്യാസങ്ങൾ ഉതകും എന്നാണ് നമ്മുടെ മുൻതലമുറക്കാർ പറയുന്നത്. 
         ശ്രീമതി കൃഷ്ണമ്മാൾ,ശ്രീ സുനിൽ ദമ്പതികൾ 21-6-2017 ന് യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് എല്ലാ ചൊവ്വ,വ്യാഴം ആഴ്ചകളിൽ മൂന്ന് നാല് ക്ലാസുകാർക്ക് തുടർച്ചയായി യോഗ ക്ലാസുകൾ നടക്കുന്നുണ്ട് .ആന്തരികമായ മാറ്റം അനുഭവപ്പെടുന്നുണ്ട്.ഓരോ വ്യക്തിയും നന്നായാലേ രാജ്യം നന്നാവുകയുള്ളൂ എന്ന സന്ദേശം ഉൾക്കൊണ്ട് യോഗ എന്ന അഭ്യാസം ഇന്നും ഞങ്ങളുടെ സ്കൂളിൽ തുടരുന്നു.നല്ല കഴിവുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
"https://schoolwiki.in/index.php?title=യോഗ_ക്ലബ്&oldid=473413" എന്ന താളിൽനിന്നു ശേഖരിച്ചത്