യു പി എസ്സ് പുളിമാത്ത്/എന്റെ ഗ്രാമം
പുളിമാത്ത് ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുളിമാത്ത് .. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സ്ഥലനാമോൽപത്തി
പുലിയുടെ പുറത്തുകയറി വന്ന് തങ്ങളെ വന്യജീവികളിൽ നിന്നും പ്രത്യേകിച്ച് കാട്ടുപുലികളിൽ നിന്ന് രക്ഷിച്ച മാതാവ് എന്ന അർത്ഥത്തിൽ പുലിമാതാവ്, പുളിമാത്ത് ആയി രൂപംകൊണ്ടതായി കണക്കാക്കപ്പെടുന്നു. കൊടുംകാട് നിലനിന്നിരുന്ന കാലംതൊട്ടേ വളരെ കൂടുതൽ പുളിമരങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു എന്നും അതിൽനിന്നാണ് പുളിമാത്ത് എന്ന പേരുലഭിച്ചതെന്നും ഒരു അഭിപ്രായമുണ്ട്.
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് ഈ പഞ്ചായത്തിനെ കുന്നുകൾ, മലകൾ, ചരുവ്പ്രദേശം, താഴ്വര, സമതലം, ചതുപ്പുനിലം എന്നിങ്ങനെ തിരിക്കാം.
വ്യവസായം
കൈത്തറി, കശുവണ്ടി, ഇഷ്ടികനിർമ്മാണം, ബീഡി എന്നിങ്ങനെ 4 പ്രധാന വ്യവസായമേഖലകളാണ് ഉള്ളത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം 2500 അടി ഉയരമുള്ള വിശാലമായ കടലുകാണിപ്പാറയും അതിനോട് അനുബന്ധിച്ചുള്ള തണൽ വൃക്ഷങ്ങളും വിനോദ സഞ്ചാര കേന്ദ്രമാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
- ശീമവിള
- പുല്ലയിൽ
- പുളിമാത്ത്
- പൊരുന്തമൺ
- മഞ്ഞപ്പാറ
- കുടപ്പാറ
- അരിവാരിക്കുഴി
- കാട്ടുംപുറം
- കൊല്ലുവിള
- പയറ്റിങ്ങാക്കുഴി
- താളിക്കുഴി
- കമുകിൻകുഴി
- കാരേറ്റ്
- പേടികുളം
- പ്ളാവോട്
- അരിനെല്ലൂർ
- കൊടുവഴന്നൂർ
- എരുത്തിനാട്