യു എം എൽ പി എസ് തുറവൻകാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
തുറവൻകാട്, പുല്ലൂർ
മുരിയാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് യു എം എൽ പി എസ്. മുരിയാട് കായലിനടുത്തുളള ഒരു ചെറിയ ഗ്രാമമാണ് തുറവൻകാട്. സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കർഷകരാണ് ഭൂരിഭാഗവും. സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഇരിങ്ങാലക്കുട ചന്തയെ ആശ്രയിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി വിദ്യാലയം നിലകൊളളുന്നു. ഗ്രാമസഭ, സൗജന്യ മെഡിക്കൽ ക്യാമ്പ് ......തുടങ്ങിയ പൊതുജന സേവനങ്ങൾക്കായും അവധിദിവസങ്ങളിൽ വിദ്യാലയം ഉപയോഗിക്കുന്നു.
ഭൂമിശാസ്ത്രം
മുരിയാട് കായലിനാൽ ചുറ്റപ്പെട്ട ഗ്രാമമാണ് തുറവൻകാട്. ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നും പുല്ലൂർ വഴിയും; ഇരിങ്ങാലക്കുടയിൽ നിന്നും ഗാന്ധിഗ്രാം-മുല്ലക്കാട് വഴിയും തുറവൻകാട് എത്താം. കാർഷികമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന തൃശ്ശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തുറവൻകാട്. പാരമ്പര്യത്തൊഴിൽ കൈമുതലാക്കിയ വിവിധ വിഭാഗം ജനങ്ങൾ ഈ നാടിനെ വ്യത്യസ്തരാക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- യു.എം.എൽ.പി.എസ്. തുറവൻകാട്

- വായനാശാല
- അംഗൻവാടി
- റേഷൻകട
ആരാധനാലങ്ങൾ
- സെൻ്റ്. ജോസഫ്സ് ചർച്ച് തുറവൻകുന്ന്

സെൻ്റ്. ജോസഫ്സ് ചർച്ച് തുറവൻകുന്ന് - ശിവ വിഷ്ണു ക്ഷേത്രം

ശിവ വിഷ്ണു ക്ഷേത്രം - പരിയേടത്ത്പറമ്പിൽ മുടിപ്പുറത്ത് ചൊവ്വ ഭഗവതി വിഷ്ണുമായ സ്വാമി ക്ഷേത്രം
പ്രമുഖ വ്യക്തികൾ
- പോൾ ജോസ് തളിയത്ത് - പ്രമുഖ വ്യവസായി (പോൾജോ ടാർപായ കമ്പനി)
- സൂര്യ സജു - സിനിമ-സീരിയൽ താരം
- തോമസ് തൊകലത്ത് - ജനകീയ പ്രമുഖൻ (ദീർഘകാല പഞ്ചായത്ത് അംഗം)
- പുല്ലൂർ സജു ചന്ദ്രൻ - മേളകലാകാരൻ
- എം. ആർ. ധനേഷ് കുമാർ - എഴുത്തുകാരൻ
- സായ്‍ലിമി - എഴുത്തുകാരി