പാവമാണവൾ മുറ്റത്തുകോണിലായി
വാടിയോയെന്നു തോന്നുമിലകളാൽ
മൂടിനിൽക്കുന്ന വൃക്ഷവധുവിനെയാരു
ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
കൂട്ടുകൂടുവാനെത്തുന്ന മൈനകൾ
"തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
ചേച്ചിയെന്നു വിളിക്കേ നാണിച്ചു
തലതാഴ്ത്തി നിന്നനേരം കാറ്റി൯
സ്പർശനത്താൽ ഇളകിയാടി.