യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

അറിവുകളെ അമരത്വത്തിലേയ്ക്കുയർത്തുന്ന അത്ഭുത സൃഷ്ടികളാണ് പുസ്തകങ്ങൾ.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു വരി പോലും പറയാത്ത ചിന്തകരോ പണ്ഡിതരോ ഇല്ല. അറിവുസമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ പ്രവൃത്തിയാണ് വായന . മലയാളിക്ക് ആ പേരിൽത്തന്നെയുണ്ട് ഒരു ദിനം . വായനാ ദിനം.

       വായനയുടെ വളർത്തച്ഛനായ ശ്രീ. PN. പണിക്കരുടെ ചരമദിനമായ June - 19 ആണ് വായനാ ദിനം. അന്നു മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ വാരാചരണത്തിൽ UCNN AUPS പോരൂരിൽ വായനയെ പരിപോഷിപ്പിക്കാനുo സാഹിത്യ ആസ്വാദനത്തെ വികസിപ്പിക്കാനുമായി ധാരാളം പരിപാടികൾ നടത്താറുണ്ട്.

 പുസ്തകപരിചയം നടത്തുന്നതിന്റെ ഭാഗമായി ലൈബ്രററി വിതരണം ആരംഭിക്കുo. ഓരോ ക്ലാസിലും ക്ലാസ് ലൈബ്രററികൾ സജ്ജമാക്കിയിട്ടുണ്ട്. ജന്മദിനങ്ങളിൽ കുട്ടികൾ പുസ്തകം സംഭാവന ചെയ്യുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും മികച്ചവ തെരഞ്ഞെടുത്ത് പതിപ്പുകളാക്കുകയും ചെയ്യുന്നു.  ഒരു ദിവസം ഒരു പുസ്തകം - എന്ന ആശയത്തെ മുൻ നിർത്തി റേഡിയോAtoZവഴി മികച്ച സാഹിത്യകൃതികളേയും കർത്താക്കളേയും പരിചയപ്പെടുത്തി.

     എൽ.പി. യു.പി തലങ്ങളിൽ വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച അവതരണങ്ങൾ റേഡിയോ വഴി പ്രക്ഷേപണം ചെയ്തു. രചനാ മത്സരങ്ങൾ നടത്തുകയും മികച്ചവ ഉൾപ്പെടുത്തി ക്ലാസ് മാസികകൾ തയ്യാറാക്കുകയും ചെയ്തു. വിദ്യാരംഗം മത്സരങ്ങളിൽ കയ്യെഴുത്തു മാസികയിൽ സ്ഥിരമായി സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിയാറുണ്ട്.  ലോക സാഹിത്യം, ഭാരതീയ - മലയാള സാഹിത്യം എന്നിവ ഉൾപ്പെടുത്തി ക്വിസ് മത്സരങ്ങൾ നടത്തി. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന മഹത് വചനങ്ങൾ ഓരോ ക്ലാസിലും കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് പതിച്ചു വെയ്ക്കും.

 പത്രവായന പരിപോഷിപ്പിക്കാനായി കൃത്യ ദിവസങ്ങളിലെ പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പ്രശ്നോത്തരി നടത്താറുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ് വർഷാരംഭം മുതൽ എല്ലാ ക്ലാസിലും പത്രങ്ങൾ എത്തിക്കാറുണ്ട് എന്നത്.

ലൈബ്രറിയിലെ മൊത്തം പുസ്തകങ്ങൾ ഹാളിൽ ക്രമീകരിച്ച് കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ഒതുക്കി.