യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ലോക വികലാംഗ ദിനം
കൂടെയുണ്ടെന്നല്ല, ഒപ്പം നിൽക്കുമെന്നല്ല അംഗ പരിമിതരോടുള്ള വാക്ക് - മുന്നിൽ നിർത്തി നയിക്കാനുള്ള പ്രാപ്തിയേകുമെന്നാണ്.ഒരു കാലത്ത് ശാപ ജന്മങ്ങളായി അകത്തളങ്ങളിലെ ഇരുട്ടിൽ പൊലിഞ്ഞിരിരുന്ന ജീവിതങ്ങൾ....പക്ഷേ അവ എരിഞ്ഞു തീരാനുള്ളതല്ല കത്തിപ്പടരാനുള്ളതാണെന്ന് തിരിച്ചറിഞ്ഞകാലത്തിനും ഒരു സല്യൂട്ട്. ഇത്തരം കുഞ്ഞുങ്ങൾക്ക് യാതൊരു വിഷമവും തോന്നാത്ത വിധത്തിൽ അധ്യാപകരും കൂട്ടുകാരും വിദ്യാലയത്തിൽ അവരെ ചേർത്തു പിടിക്കുന്നു. ചക്രക്കസേരയിൽ സ്കൂളിലെത്തിക്കുന്ന കൂട്ടുകാരനെ സ്കൂൾ മുഴുവൻ കാണിക്കാനുള്ള ചുമതല ഏറ്റെടുക്കന്ന കുഞ്ഞുങ്ങൾ ആരുടേയും അകം കുളിർപ്പിക്കും. അധ്യാപകരുടെ ഒരു ചെറിയ വാക്കിനെ മാനംമുട്ടെ വ്യാഖ്യാനിക്കാനും ഉൾക്കൊള്ളാനും കുടികൾക്ക് കഴിയും ഇത്തരം ദിനാചരണങ്ങൾ അതിന് ഒന്നുകൂടി സഹായിക്കും. ക്ലാസിലെ കൂട്ടുകാരെ ഏറ്റെടുക്കാൻ അവർ തയ്യാറാകും
ഭിന്ന ശേഷി ദിനാചരണം സ്കൂളിന്റെ മുഴുവൻ ആഘോഷമായി മാറ്റി. മുൻകൂട്ടി പ്ലാൻ ചെയ്തതു് പ്രകാരം കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ പ്രധാന വേദികളിൽത്തന്നെ നടത്തി. റേഡിയോ A2Z ൽ ഒരു ദിവസത്തെ പരിപാടികൾ അവർക്കു മാത്രമുള്ളതാക്കി. ദിനാചരണങ്ങളിൽ ഗാന്ധിജി, നെഹറു, ബഷീർ, സാന്താക്ലോസ് വേഷങ്ങളിൽ ഹരം പിടിപ്പിച്ചു. പരിമിതികൾ മറന്നുള്ള അവരുടെ ചിരിക്ക് കയ്യടിയിലൂടെ താളമിട്ടു
വിജയ പീഠത്തിൽക്കയറി സമ്മാനമേറ്റുവാങ്ങുന്ന കുഞ്ഞുങ്ങൾക്ക് അമൂല്യമായ ഓർമകൾ സമ്മാനിക്കാൻ ഈ ദിനാചരണം വഴിയൊരുക്കി