യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം.

അതെ ഭയമുണ്ട്
അതെ ഒറ്റപ്പെടലുണ്ട്
അതെ രോഗമുണ്ട്
അതെ മരണം പോലുമുണ്ട് പക്ഷേ നിപക്കു ശേഷം അവർ പറയുന്നു കൊറോണ,
അവ ലോകത്തെ എല്ലാ നഗരങ്ങളേയും പിടിച്ചെടുത്തു. എല്ലാ നഗരങ്ങളും എല്ലാ രാജ്യങ്ങളും പിടിച്ചെടുത്തു.
അവൻ അപകടകാരിയാണ്
പക്ഷേ ആ രഹസ്യം അവന് അറിയില്ലായിരുന്നു.
വെള്ളയും പച്ചയും ധരിച്ച വീരൻമാരുടെ സൈന്യം
അവൻ പേടിച്ചതുമാ സൈന്യത്തെ .....
രാവിലെ ചായ കുടിച്ച്
ടി വി കണ്ടിരിക്കുമ്പോൾ
അച്ചൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് അച്ചൻ
കുട്ടികളുമൊത്ത് കളിക്കുന്നതും
അവധിക്കാല കളികളിൽ ഏർപ്പെടുന്നതും
മുറ്റത്തെ മുല്ലയുടെ സുഗന്ധം
ആസ്വദിക്കുന്നതും
ഒടുവിൽ കാക്കിയെ ഭയന്ന്
വീട്ടിൽ ഓടി കളിക്കുമ്പോൾ
മദ്യമില്ലാത്ത അച്ചൻ്റ വിറയൽ കാണുന്നതും
ഒടുവിൽ സിറ്റ് ഔട്ടിലെ കസേരയോടു
കുശലം പറയാൻ വരുന്നതും
എല്ലാവരുമൊത്ത് അഞ്ചു മണി
ചായ കുടിക്കുന്നതും
ഇന്നലെ വന്ന കൊറോണയാണ് കാട്ടി തന്നത്....

മുഹമ്മദ് റിഷിൽ.വി.പി
3 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ