യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/അക്ഷരവൃക്ഷം/ വിശപ്പ്(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്

    ഒരിടത്തും ഭക്ഷണം കിട്ടാതെ കുട്ടൻ കാക്ക വലഞ്ഞു. മനുഷ്യരെ ഒന്നും പുറത്തു കാണാനില്ല. എന്തോ പറ്റിയിട്ടുണ്ട്. കടകളും തുറന്നിട്ടില്ല. പതിവുള്ള മീൻകാരനെയും കാണാനില്ല. ഇല്ലെങ്കിൽ രണ്ടു മീനെങ്കിലും കിട്ടിയേനെ. ഒന്ന് കൂടി നോക്കാം. കാക്ക മരക്കൊമ്പിൽ നിന്നും പറന്നിറങ്ങി. ആദ്യം കണ്ട വീടിന്റെ അടുക്കള ഭാഗത്തെത്തി. അതാ ചെടികൾ ക്കിടയിൽ ഒരു പത്രത്തിൽ വെള്ളം വെച്ചിരിക്കുന്നു. താഴെ ഒരു മാമ്പഴവും ഉണ്ടല്ലൊ. കാക്കയ്ക്ക് സന്തോഷം ആയി. മാമ്പഴവും തിന്ന് വെള്ളവും കുടിച്ചപ്പോൾ വയർ നിറഞ്ഞു. അപ്പോൾ അകത്തു നിന്നും കുട്ടികൾ പറയുന്നത് കാക്ക കേട്ടു അമ്മേ ഇന്ന് വന്നത് ഒരു കാക്കയായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു അതിന് ദാ നോക്കൂ മുഴുവനും അത് തിന്നു വെള്ളവും കുടിച്ചു. പാവം കാക്ക അല്ലേ അമ്മേ. അതെ മക്കളെ ആരും ഈ കൊറോണ ക്കാലത്തു ഭക്ഷണം കളയുന്നുണ്ടാവില്ല.എല്ലാവർക്കും പുറത്തിറങ്ങാൻ പറ്റില്ലല്ലോ അതാവും അതിന്ഒന്നും കിട്ടാഞ്ഞത്.മക്കൾ ടീച്ചർ പറഞ്ഞത് പോലെ ചെയ്തത് എത്ര നന്നായി. അമ്മയുടെ മറുപടി യും കാക്ക കേട്ടു. അപ്പോൾ അടുക്കളപ്പടിയിൽ നിന്ന് ആ കുട്ടികൾ വിളിച്ചു പറഞ്ഞു "കാക്കച്ചീ നാളെയും വരണേ "

ഇതൾ എസ്
5 എ യു.പി.സ്കൂൾ പെരിങ്ങലിപ്പുറം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ