യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/വൃത്തികെട്ട താറാവ്

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തികെട്ട താറാവ്

ഒരിടത്ത് ഒരു താറാവമ്മയും അഞ്ച് മുട്ടകളും ഉണ്ടായിരുന്നു . താറാവമ്മ മുട്ടകൾ വിരിയാനായി മുട്ടകളുടെ മുകളിൽ കയറി അടയിരുന്നു . അതിൽ 4 മുട്ടകൾ ചെറുതും 1 മുട്ട മാത്രം വലുതും ആയിരുന്നു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ 4 ചെറിയ മുട്ടയ്ക്കുള്ളിൽ നിന്നും മനോഹരമായ 4 മഞ്ഞ താറാവു കുഞ്ഞുങ്ങൾ മുട്ടയുടെ തോട് അടർത്തി പുറത്തേയ്ക്ക് വന്നു . അവർ 4 പേരെയും കാണാൻ സൗന്ദര്യമുള്ളവരായിരുന്നു .എന്നിട്ടും വലിയ മുട്ട മാത്രം വിരിഞ്ഞില്ല .അപ്പോൾ താറാവമ്മ ആ വലിയ മുട്ടയ്ക്ക് വേണ്ടത്ര ചൂടു നൽകി . എന്നിട്ട് താറാവമ്മ പറഞ്ഞു ,ഇതു വലിയ മുട്ടയായതു കൊണ്ട് ഇതിന് കൂടുതൽ സൗന്ദര്യമുണ്ടാവുമെന്ന് പറഞ്ഞു കൊണ്ട് താറാവമ്മ വീണ്ടും മുട്ടയ്ക്ക് ചൂടു നൽകി . 2 ദിവസത്തിനു ശേഷം ആ മുട്ട വിരിഞ്ഞു . അതിൽ നിന്നും ഒരു വലിയ കുഞ്ഞ് പുറത്തേക്ക് വന്നു . അതിനെ കാണാൻ ഭംഗി ഉണ്ടായിരിന്നില്ല . അതിന്റെ നിറം ചാരയും കറുപ്പും ആയിരുന്നു അതിന്റെ ശബ്ദം മാധുര്യമില്ലാത്തത് ആയിരുന്നു .അത് അതിന്റെ സഹോദരങ്ങളുടെ അടുത്തേക്ക് ചെന്നപ്പോൾ എല്ലാവരും അവനെ കളിയാക്കി . അവന് വളരെ വിഷമമായി .അത് കരഞ്ഞുകൊണ്ട് അവിടം വിട്ട് ഓടി പോയി .അവൻ ഒരു കൊടുങ്കാട്ടിൽ എത്തി . അവൻ പേടി കൊണ്ട് വേഗം ഓടി ആ കാടു കടന്നു . അവൻ കാട് കടന്നപ്പോൾ കണ്ടത് ഒരു മനോഹരമായ പൂന്തോട്ടമാണ് .അവൻ അതിലൂടെ കളിച്ചും രസിച്ചും മുന്നോട്ട് നടന്നു . അപ്പോഴെല്ലാം അവന്റെ ശരീര പ്രകൃതം മാറി കൊണ്ടിരുന്നു . കുറച്ച് ദിവസത്തിനു ശേഷം മഞ്ഞുകാലം വന്നു . അവന് വല്ലാത്ത തണുപ്പും വിശപ്പും ഉണ്ടായിരുന്നു . എല്ലാം സഹിച്ച് അവൻ മുന്നോട്ട് നീങ്ങി . പക്ഷേ അവൻ നോക്കിയപ്പോൾ ഒരു തടാകം കണ്ടു . അവൻ അതിന്റെ അടുത്തേയ്ക്ക് ചെന്നപ്പോൾ അവിടെ മനോഹരമായ ഒരു അരയന്നത്തെ കണ്ടു .അവൻ പെട്ടെന്ന് ഓർത്തു ഞാൻ ഒരു വൃത്തികെട്ട താറാവല്ലേ .എന്നെ കാണാൻ ഒരു ഭംഗിയും ഇല്ല എന്നും പറഞ്ഞു അവൻ തല കുനിച്ചു നോക്കിയപ്പോൾ അവന്റെ പ്രതിബിംബം കണ്ടു. അതു കണ്ടപ്പോൾ അവനു തന്നെ അതിശയമായി.അവൻ മനോഹരമായ ഒരു അരയന്നമായി മാറി.അവൻ സന്തോഷത്തോടെ തടാകത്തിലേക്ക് ഇറങ്ങി.അവൻ ആ അരയന്നത്തിൻ്റെ അടുത്തേക്ക് ചെന്നു.അവർക്ക് പരസ്പരം ഇഷ്ടമായി. അവർ സന്തോഷത്തോടെ അവിടെ ജീവിച്ചു.

അദ്വാത് നിത്യ സന്തോഷ്
6 എ യു.പി.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ