യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/വേദനിപ്പിക്കുന്ന മുള്ളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വേദനിപ്പിക്കുന്ന മുള്ളുകൾ      

ശ്രദ്ധേയയായ തമിഴ് സാഹിത്യകാരി ഭാമയുടെ"കുരുക്ക്”എന്ന നോവലാണ് "പനമുള്ള്”എന്ന പേരിൽ വിവർത്തനം ചെയ്തിരിക്കുന്നത്.തമിഴിലെ ദളിത് സാഹിത്യകാരിയെന്നീണ് ഭാമയെ വിശേഷിപ്പിക്കുന്നത് തന്നെ. പനമുള്ള് നമ്മെ എളുപ്പത്തിൽ മുറിവേൽപ്പിക്കുന്ന ഒന്നാണ്.അതുപോലെ കഥാകാരിയുടെ ആത്മാവിനെ മുറിവേൽപ്പിച്ച സംഭവങ്ങളാണ് ഈ ആത്മകഥാപരമായ നോവൽ.നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെ ഭീകര ചിത്രം വരയ്ക്കുകയാണ് കഥാകാരി സമൂഹത്തിലെ പാവങ്ങളെ സേവിക്കുവാൻ കന്യാസ്ത്രീയായി കുറച്ചുകാലം ജീവിക്കുകയും അവിടെ പൊരുത്തപ്രെടാനാവാതെ മുഷിഞ്ഞ ഭാമ ആ തിരുവസ്ത്രം ഉപേക്ഷിക്കുകയായിരുന്നു.അവിടെയും ഉയർന്നത് ജാതി,മതം,പണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങളായിരുന്നു.ജാതിയും മതവും പണവുമൊക്കെ അളവുകോലാക്കിമാറ്റുന്ന സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളാണ് ഈ നോവലിലുള്ളത്.ജനനം തൊട്ട് മരണം വരെ ജാതിയുടെയും പണത്തിന്റെയും പേരിൽ മാറ്റിനിർത്തപ്പെട്ട ജനങ്ങളുടെ കഥയാനിത്. സാധാരണ വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ സ്ഥാനവും പരിഗണനയുമാണ് ഉണ്ടാവേണ്ടത്.അവിടെ ജാതി വ്യത്യാസമോ പണമില്ലായ്മയോ നോക്കേണ്ടതില്ല.എക്കിലും അതിന്റെ പേരിൽ കൂടി വിദ്യാലയത്തിൽ മാറ്റിന്ർത്തപ്പെട്ട കഥാകാരിയുടെ നിഷ്കളക്കമായ മുഖം നമുക്കിതിൽ നിന്ന് വരച്ചെടുക്കാവുന്നതാണ്.വ്ദ്യാലയത്തിലും നാട്ടിലും എവിടെയും ജാതിയുടെ പേരിൽ ഒറ്റപ്പെട്ട വിവിധ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നും നിലന്ൽക്കുന്ന ജാതിവ്യവസ്ഥ ഇനിയെന്നു ന്ൽക്കും എന്ന ചോദ്യമാണ് ഊന്നുനിൽക്കുന്നത്.ജാതിയും മതവും നമ്മുടെ ഉയർച്ചകളിൽ ഒരു വലിയ പ്രതിസന്ധിയാകുമ്പോൾ അതിനെ ഈ പുസ്തകം നമുക്കൊരു പ്രചോദനമാകുന്നു..

Swathi Lakshmi M
9A {{{സ്കൂൾ}}}
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം