മൾട്ടിമീഡിയ ക്ലാസ്സ്റൂം - 1
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന്റെ മുന്നോടിയായി ഗവൺമെന്റ് സ്ക്കൂളുകളിൽ അനുവദിച്ച മൾട്ടിമീഡിയ റൂം 2016 ൽ ഈ സ്ക്കൂളിലും ലഭിച്ചു. പ്രൊജക്ടറും ഇന്ററാക്ഷൻ ബോർഡും കമ്പ്യൂട്ടറും ഐടി അറ്റ് സ്ക്കൂളിന്റെ ചുമതലയിൽ തന്നെ ഒരു ക്ലാസ്സ്റൂമിൽ സ്ഥാപിച്ചു. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം 2016 ജൂൺ മാസത്തിൽ ബഹു. എം എൽ എ ശ്രീ. മുകേഷ് അവർകൾ നിർവ്വഹിച്ചു.