ഉള്ളടക്കത്തിലേക്ക് പോവുക

മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം

മർക്കസ് ഗേൾസ് ഹൈസ്ക്കൂളിൽ ചാന്ദ്രദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഉപജില്ലാ ഓഫീസർ കെ രാജീവ് നിർവ്വഹിച്ചു  ഉദ്ഘാടന വേളയിൽ റബീബ ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന് എലിഫൻറ് പേസ്റ്റ് ഉണ്ടാക്കി .റോക്കറ്റ് വിക്ഷേപണ മാതൃകയും വിദ്യാർത്ഥികളുടെ വിവിധ വർക്കിംഗ് മോഡലുകൾ ,ചാർട്ട് , കൊളാഷ് പ്രദർശനവും നടന്നു .പി ടി എ പ്രസിഡണ്ട് ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു പ്രിൻസി പ്പൽ ഫിറോസ് ബാബു  , ഹെഡ്മാസ്റ്റർ നിയാസ് ചോല , പിടി എ വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ , അഷ്‌റഫ് വെള്ളി പറമ്പ് , സ്ക്കൂൾ ലീഡർ നഫീസത്തുൽ മിസ്‌രിയ , മിൻഹഷദ, ഫാത്തിമ നുബ്‌ല , ഷെസ്റിൻ , ഒ.ടി മുഹമ്മദ് ഷഫീഖ് സഖാഫി എന്നിവർ സംസാരിച്ചു .ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂൾതല ക്വിസ്സ് മൽസരം നടത്തി ഒന്നാം സ്ഥാനം ആയിഷ സുമയ്യ 8സി , രണ്ടാം സ്ഥാനം ഷസ കദീജ 10സി , മൂന്നാം സ്ഥാനം ഫാത്തിമ റഷ പി.പി , അസ്‌ല ഫാത്തിമ 8ഡി എന്നിവർക്ക് ലഭിച്ചു .ചാന്ദ്ര ദിനത്തോടനു ബന്ധിച്ച് നടത്തിയ ക്ലാസ്സ്തല കൊളാഷ് നിർമ്മാണം ഒന്നാം സ്ഥാനം 9 ബി , രണ്ടാം സ്ഥാനം 8ഇ എന്നീ ക്ലാസ്സുകൾ നേടി  . നാഷണൽ സ്പേസ് ഡേയുടെ ഭാഗമായി നടത്തിയ പെയിൻ്റിംഗ് മൽസരത്തിൽ ഒന്നാം സ്ഥാനം ഫാത്തിമ ഷുവ സി.പി 5സി , രണ്ടാം സ്ഥാനം ഫാത്തിമ സിയ ടി.കെ , മൂന്നാം സ്ഥാനം ആയിഷ ജസ , ആയിഷ ലൈല 9 സിഎന്നിവർ നേടി .കുന്ദ മംഗലം സബ്ജില്ല ചാന്ദ്ര ദിന ക്വിസ്സ് മൽസര ത്തിൽ മർക്കസ് ഗേൾസിലെ ആയിഷ സുമയ്യ 8സി രണ്ടാം സ്ഥാനം നേടി

ചിത്രശാല

ചാന്ദ്രദിനം