മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്‌ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രവർത്തി ദിനമായ ജൂൺ 23ന് മർക്കസ് ഗേൾസ് എച്ച് എസ് കാരന്തൂരിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി യോഗ മത്സരം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യവും യോഗ എന്താണ് എന്നും അവബോധം നൽകി. തുടർന്ന് 11 മണിയോടുകൂടി കുട്ടികളെ കായിക പ്രവർത്തനങ്ങൾ, യോഗ ആസനകൾ  പരിചയപ്പെടുത്തി. ക്ലാസ് തലത്തിൽ മത്സരം നടത്തി. വിവിധ ക്ലാസ്സുകളിൽ യോഗാ ഷോക്കേസ് സംഘടിപ്പിച്ചു. സൂര്യനമസ്കാരം, വൃക്ഷാസനം, ചക്രാസനം, ബുജംഗസനം, സുഖസനം, പാദഹസ്താസനം, പ്രാണയാമ തുടങ്ങി വിവിധ യോഗ ശൈലികളെ കുറിച്ചും അതിന്റെ സമയവും ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ശേഷം നന്നായി യോഗ ചെയ്യാൻ സ്കൂൾ ഗ്രൂപ്പ് നിർമ്മിച്ചു. പ്രാണായാമ ചെയ്തു. സങ്കൽപയോഗയും ചെയ്തു .അങ്ങനെ കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം യോഗയിലൂടെ വിജയകരമായി പൂർത്തീകരിച്ചു

ചിത്രശാല

യോഗ ദിനം