മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/വിമുക്തി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരി വിരുദ്ധ ദിനം

സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു ആധുനിക കാലത്ത് ലഹരി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ ബോധവൽക്കരിക്കുന്ന രൂപത്തിലുള്ള പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫിറോസ് ബാബു സാർ അധ്യക്ഷത വഹിച്ചു. തുടർന്ന് സിവിൽ പോലീസ് ഓഫീസർ വിപിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും അതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകുകയും ചെയ്തു വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റുചൊല്ലി. സബ് ഇൻസ്പെക്ടർ ടി ബൈജു ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ മൈമിങ് നടത്തിയത് ഏറെ ശ്രദ്ധേയമായി. ശേഷം മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ ഇറങ്ങി ലഹരിക്കെതിരെ കൈകോർക്കാം മനുഷ്യച്ചങ്ങല രൂപീകരിക്കുകയും മോക് ഡ്രിൽ നടത്തുകയും ചെയ്തു.കൂടാതെ അന്താരാഷ്ട്രയിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തിയ "2 മില്യൺ പ്ലഡ്ജ്" മാസ് ക്യാമ്പയിനിൽ മർകസ് ഗേൾസ് സ്കൂൾ പങ്കാളികളായി.കൂടുതൽ അറിയാൻ

ചിത്രശാല