മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ഫോറസ്ട്രി ക്ലബ്ബ്

റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ട്

മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ഗാർഡൻ പ്ലാന്റേഷന്റെ ഭാഗമായി ഫോറസ്റ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റോസ് ഗാർഡൻ പ്ലാന്റേഷൻ പ്രോജക്ടിന് തുടക്കം കുറിച്ചു ഇതിൽ വൈവിധ്യങ്ങളായ റോസ് പൂക്കൾ നട്ടുപിടിപ്പിച്ച് സ്കൂളിൻറെ ഭംഗി മാറ്റ് കൂട്ടി. കുന്നമംഗലം ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എം കെ ശ്രീവിദ്യ റോസാച്ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷാബി, പി ടി എ പ്രസിഡണ്ട് ഷംസുദ്ദീൻ എൻ കെ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹസീന പി സംബന്ധിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും ചെടികളുടെ പരിപാലനം ഫോറസ്റ്റ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഭംഗിയായി നടത്തി വരുന്നു. തികച്ചും വൈവിധ്യങ്ങളായ റോസാപ്പൂക്കൾ വിടർന്ന് നിൽക്കുന്നത് കുട്ടികളുടെ മനസ്സിൽ ആവേശവും കൗതുകവും ഉണർത്തുന്നു.കൂടുതൽ അറിയാൻ 1 2.

പൂന്തോട്ട പരിപാലനം

ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ ഇടങ്ങളിലായി പൂന്തോട്ട പരിപാലനം നടത്തിവരുന്നു. സ്കൂളിന്റെ മുൻഭാഗത്ത് പലതരത്തിലുള്ള ചെടികൾ നട്ടപിടിപ്പിക്കുകയും അവയുടെ കൃത്യമായ പരിപാലനം ഈ ക്ലബ്ബിലെ വിദ്യാർത്ഥികൾ നടത്തുകയും ചെയ്യുന്നു. ഇത് സ്കൂളിന്റെ ഭംഗിക്ക് ഒന്നുകൂടി മാറ്റുകൂട്ടുന്നുണ്ട് എന്നതിൽ സംശയമില്ല. പല വർണ്ണങ്ങളിലുള്ള ചെടികളാണ് ഈ പൂന്തോട്ടങ്ങളിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടാതെ പാഴ് വസ്തുക്കളായി ഉപേക്ഷിക്കപ്പെട്ട വണ്ടി ചക്രങ്ങൾ ഉപയോഗിച്ച് ഭംഗിയായ പൂച്ചട്ടികൾ നിർമ്മിക്കുകയും അതിൽ മണ്ണ് നിറച്ച് ഭംഗിയുള്ള ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തത് ഈ പൂന്തോട്ടങ്ങൾക്ക് അലങ്കാരമായി മാറി. ടയർ ചട്ടികൾ നിരയായി സ്കൂളിന്റെ മുന്നിൽ വെച്ചിരിക്കുന്നത് ഏവർക്കും കൗതുകകരം തന്നെ.

അടുക്കളത്തോട്ടം

അടുക്കളത്തോട്ടം സ്കൂളിൻറെ പിന്നിലായി കിച്ചൻ കോംപ്ലക്സിനോട് ചേർന്ന് നല്ലൊരു അടുക്കളത്തോട്ടം പ്രവർത്തിക്കുന്നുണ്ട് ഇവിടെ വിവിധതരത്തിലുള്ള പച്ചക്കറികളുടെ വിത്തുകൾ നട്ടും അല്ലാതെയും ഉച്ചഭക്ഷണത്തിന് ആവശ്യമായ ഏറെക്കുറെ പച്ചക്കറികൾ ഇവിടെത്തന്നെ കൃഷി ചെയ്യുന്നു.കൂടുതൽ അറിയാൻ