മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ഗ്രന്ഥശാല
സ്കൂൾ ലൈബ്രറി
ഏതൊരു സ്കൂളിന്റെയും മീഡിയ സെൻറർ ആണ് സ്കൂൾ ലൈബ്രറി. വിദ്യാർത്ഥികൾക്കും ചിലപ്പോൾ അവരുടെ മാതാപിതാക്കൾക്കും ജീവനക്കാർക്കും വിവിധ വിഭവങ്ങൾ കടമെടുക്കാൻ കഴിയുന്ന ഒരു ഇടമാണ് ലൈബ്രറി. സ്കൂൾ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പുസ്തകങ്ങളിലേക്കും വായനയിലേക്കും വിവരങ്ങളിലേക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് ഒരു സ്കൂൾ ലൈബ്രറിയുടെ ലക്ഷ്യം. പൊതു ലൈബ്രറികളിൽ നിന്നും സ്കൂൾ ലൈബ്രറികൾ വ്യത്യസ്തമാകുന്നത് അവർ സ്കൂളിന്റെ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും വ്യക്തിഗദമാക്കുകയും ചെയ്യുന്ന പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള ലബോറട്ടറികൾ ആയി പ്രവർത്തിക്കുന്നു എന്നതാണ്. മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഇതുപോലെ ഒരു നല്ല ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇത് ശരിക്കും അറിവിൻറെ കലവറയായി വർദ്ധിക്കപ്പെടുന്നു. പ്രത്യേകിച്ചും കൊറോണ കാലഘട്ടത്തിൽ രക്ഷിതാക്കൾ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സ്കൂളിൽ നിന്നും എടുക്കുകയും വായിച്ചു തീർക്കുകയും ചെയ്തു. എല്ലാ ആഴ്ചകളിലും കുട്ടികൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങൾ എടുത്തു വായിക്കുന്നത് ഇവിടെ ഒരു ശീലമാണ്. ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള നോവൽ ചെറുകഥ കവിത ഇങ്ങനെ ആവശ്യമുള്ള ബുക്കുകൾ ഓരോ വർഷവും സ്കൂളിലേക്ക് പുതിയതായി എത്തുന്നുണ്ട്. ഒരു സ്ഥിരം ലൈബ്രറി എൻറെ നേതൃത്വത്തിൽ ലൈബ്രറിയുടെ എല്ലാ പ്രവർത്തനങ്ങളും വളരെ സജീവമായ രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.