മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ഗണിത ക്ലബ്ബ്/2025-26
| Home | 2025-26 |
പൈ ദിനം
ഗണിതത്തിലെ ഒരു സംഖ്യയായ "പൈ" യെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. വർഷത്തിൽ രണ്ട് ദിനങ്ങളിലാണ് 'പൈ ദിനം' ആചരിക്കുന്നത്. മാർച്ച് 14, ജൂലൈ 22.പൈ യുടെ വില 3.14=22÷7 . 2025 ജൂലൈ 22ന് എം ജി എച്ച് എസിൽ പൈദിനം ആചരിച്ചു. ഗണിത ക്ലബ്ബിലെ മുഴുവൻ കുട്ടികളും ഗ്രൗണ്ടിൽ ഇറങ്ങി വൃത്തത്തിനുള്ളിൽ പൈ വലയം സൃഷ്ടിക്കുകയും പൈ എന്ന സംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂളിലെ മറ്റു കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. കൂടാതെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ക്വിസ് മത്സരം നടത്തി.