മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഓണം പരിപാടികൾ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിച്ചുപോരുന്നു. കേരളത്തിൽ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തിലാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വന്നണയുന്നത്. ഇംഗ്ലീഷ് കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് ഓണം വരുന്നത്.2022-23 കഴിഞ്ഞ കാലങ്ങളിലെ കോവിഡ് മഹാമാരി കാരണം നടത്താൻ സാധിക്കാതെ പോയ കേരളത്തിന്റെ ആഘോഷം തികച്ചും ലളിതമായി വിദ്യാർത്ഥികളുടെ കേവലം മത്സരങ്ങൾ മാത്രമായി സ്കൂളിൽ നടത്തി. വിദ്യാലയ പരിസരങ്ങളിൽ ഉള്ള അയൽക്കൂട്ടം കുടുംബങ്ങളെ ഉൾപ്പെടുത്തി വിപുലമായ സദ്യ ഒരുക്കി നൽകി. .