മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മീനുവിന്റെ കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ കൊറോണ പ്രതിരോധം
          അതൊരു കൊറോണ ക്കാലമായിരുന്നു. ലോക്ക് ഡൗൺ വരുന്നതിന് മുമ്പ്..., ഒരു നല്ല കുട്ടിയായിരുന്നു മീനു. മീനുവിന്റെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്. മീനൂട്ടി..... ഒന്ന് വേഗം ഇറങ്ങ്.. നേരം ഒരു പാടായി.. മീനുവിന്റെ അമ്മ വിളിച്ചു കൂവുന്നുണ്ട്.ങാ.. വരുന്നൂ. മീനു ഉറക്കെ പറഞ്ഞു. രണ്ട് പേരും എയർപോർട്ടി ലേക്കാണ് യാത്ര. തന്റെ അച്ഛൻ വിദേശത്തു നിന്ന് വരികയല്ലെ...ഇപ്പഴും ആ സന്തോഷം മീനുവിന്റെ മുഖത്ത് കാണാം.. രണ്ട് വർഷമായി വിദേശത്ത്....
        പക്ഷെ മീനുവിന് ചെറിയ ഒരു വിഷമം.... കൊറോണ എന്റെ അച്ഛന്റെ ജീവനും എടുക്കുമോ?.. പോകുന്ന വഴി അമ്മയുടെ മുഖത്തും ആ വിഷമം കണ്ടു. എയർപോർട്ടിലെത്തി. വാ, മീനു ഇറങ്ങ്.. എയർപോർട്ടെത്തി... അമ്മ പറഞ്ഞു.ഇല്ലമ്മെ .. എനിക്ക് പേടിയാ...മീനു സങ്കടത്തോടെ പറഞ്ഞു. എന്തിനാ മോളേ.. പേടിക്കുന്നത് അമ്മ പറഞ്ഞു. അമ്മ പറഞ്ഞത് കൊണ്ട് മീനു വണ്ടിയിൽ നിന്നിറങ്ങി. അവിടെ നിന്ന് എല്ലാവർക്കും മാസ്ക് വിതരണം ചെയ്യുന്നതും,  സാനിറ്റൈസർ കൊണ്ട് കൈകൾ  കഴുകുന്നതുമുള്ള കാഴ്ച്ചകളാണ് മീനു കാണുന്നത്. ആളുകൾ കുറവാണ്. അമ്മേ.. എന്താ നമ്മുടെ നാടിന് സംഭവിച്ചത്? മീനു വിതുമ്പിക്കരഞ്ഞുകൊണ്ട് ചോദിച്ചു മകളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ അമ്മയും അറിയാതെ കരഞ്ഞു പോയി. അപ്പോഴതാ തന്റെ അച്ഛൻ നിറയെ പെട്ടികളുമായി വരുന്നു. അച്ഛനെ ഒന്ന് തൊടാൻ പോലും വിട്ടില്ല" ദൂരെ നിന്ന് കാണാനേ സാധിച്ചുള്ളു. 
                    എങ്ങനെയൊക്കെയോ രണ്ട് വണ്ടിയിലായി  മൂന്നു പേരും  വീട്ടി ലെത്തി.അച്ഛൻ ആരെയും കാണാൻ അനുവദിക്കാതെ നേരെ അവരുടെ പഴയ മുറിയിലേക്ക് പോയി. പിന്നെ ആഴ്ച്ചകൾ  കഴിഞ്ഞിട്ടും അച്ഛൻ മുറിക്കു പുറത്ത് വന്നില്ല. മീനു അമ്മയോട് കാര്യങ്ങൾ തിരക്കി. അമ്മേ എന്താ അച്ഛൻ പുറത്ത് വരാത്തത്? അത് ... മോളേ അച്ഛൻ നിരീക്ഷണത്തിലാണ്. കൊറോണ ജാഗ്രത ഉണ്ടായാലേ അതിനെ നമുക്ക് പ്രതിരോധിക്കാൻ പറ്റു... അമ്മ അവളെ തലോടിക്കൊണ്ട് പറഞ്ഞു. ഓഹ് അത് ഞാനറിഞ്ഞില്ല മീനു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.  അമ്മേ..അച്ഛന് രോഗം ബാധിച്ചില്ലല്ലോ പിന്നെന്തിനാ അച്ഛൻ നിരീക്ഷണത്തിൽ കഴിയുന്നത്? വീണ്ടും മീനു ചോദിച്ചു.രോഗം ബാധിച്ചില്ലെങ്കിലും നിരീക്ഷണം വേണമെന്നാണ് നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിർദേശം. അതനുസരിച്ചേ പറ്റൂ.. അമ്മ മകൾക്ക് മറുപടികൊടുത്തു. 
     പിറ്റേ ദിവസം മീനു അവളുടെ  ചങ്ങാതിയുടെ വീട്ടിൽ പോയി.അവിടെയെത്തിയതും രണ്ടു പേരും കൂടി എന്തോ കശപിശ നടത്തി. എന്നിട്ട് കടയിൽ പോയി എന്തൊക്കെയോ വാങ്ങിച്ച് വന്നു. എന്താണന്നറിയാമോ കാര്യം?,,, അവർ ഇരുവരും കൊറോണ പ്രതിരോധിക്കാൻ വേണ്ടി കടയിൽ നിന്ന് കു റെ ഹാൻഡ് വാഷ് സാനിറ്റൈസറുകളും മാസ്കുകളും വാങ്ങിആ നാട്ടിലെ വീടുകളിൽ കയറി ഓരോ മാസ്കുകളും സാനിറ്റൈ സറുകളും വിതരണം ചെയ്യുക.എന്നിട്ട് ഈ വൈറസിനെ തകർക്കുന്ന രീതിയിലാക്കണം. എടീ ഇനി നമുക്ക് ഈ മാരകരോഗത്തെ പേടിക്കേണ്ട മീനു പറഞ്ഞു. ശരിയാ  അവളുടെ ചങ്ങാതിയും പറഞ്ഞു. അങ്ങനെ അവർ ആ നാടിന്റെ അഭിമാനികളായി മാറി. നാട്ടുകാർക്കിഷ്ടമുള്ള നല്ല കുട്ടികൾ........
       ഗുണപാഠം: കുട്ടുകാരെ.....ഈ കുട്ടികൾ ചെയ്തത് ഒരു നല്ല കാര്യമാണ്. സ്വയം രക്ഷക്കായി നമുക്ക് പ്രതിരോധിക്കാം......ഈ നാടിന്                  വേണ്ടി...........
ഫാത്തിമത്ത് ഷിഫ.കെ വി
5 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ