മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
             ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് ഒരു വൈറസ്  ഉണ്ടായിരുന്നു. അതിന്റെ പേരാണ്  കൊറോണ വൈറസ് (covid 19) എന്നായിരുന്നു. അതൊരു മാരക വൈറസ് തന്നെയായിരുന്നു. ചൈനയിൽ ലക്ഷക്കണക്കിന്  ജനങ്ങൾ അതിന് ഇര ആയി. ജനങ്ങൾ തമ്മിൽ ഇടപഴകാൻ കഴിയാതെയായി. കാരണം ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്പർശിക്കുമ്പോഴും ആണത്രേ ഈ വൈറസ് പടർന്നു പിടിക്കുന്നത്. അങ്ങനെ ജനങ്ങൾ ആകെ ഭീതിയിലായി. ആളുകൾ പുറത്തിറങ്ങാൻ കഴിയാതെയായി. പലതരം മരുന്നുകളും പരീക്ഷിച്ചു നോക്കി ഫലം കണ്ടില്ല. ആകെ ഉള്ള പ്രധിവിധി എന്തെന്നാൽ നിരന്തരം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക. അങ്ങനെ രോഗികളെ പ്രത്യേക വാർഡിലും നിരീക്ഷണ ത്തിലുള്ളവരെ അവരുടെ വീട്ടിലെ പ്രത്യേക മുറിയിലും താമസിക്കാൻ നിർദേശിച്ചു. പിന്നീട് അത് അയൽ രാജ്യങ്ങളിൽ പടർന്നു പിടിക്കാൻ തുടങ്ങി. ദിവസം തോറും രോഗികളുടെ എണ്ണവും മരണ നിരക്കും കൂടി വന്നു. ജനങ്ങൾ ജോലിക്ക് പോലും പോവാതെയായി. ഇതിനെ നിയന്ദ്രിക്കാൻ വേണ്ടി സ്കൂളികളും ആരാധനാലയങ്ങളും അടച്ചിട്ടു. ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.................. കൊറോണ വൈറസ്. 
മുഹമ്മദ് സയാൻ .പി
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം