മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം



ഒരിടത്ത്‌ ഒരു കുരുവി യുണ്ടായിരുന്നു'. അത് ഒരു അത്തിമരത്തിൽ കൂടുകെട്ടി അവിടെ താമസമാക്കി.ഒരിക്കൽ അവൻ വിചാരിച്ചു എനിക്ക് ചങ്ങാതിമാരുണ്ടെങ്കിൽ. അവരോടൊത്ത് കളിച്ച് രസിക്കാമായിരുന്നു. അവൻ കുറച്ചു ദൂരെ പറന്നു ഒരു മരക്കൊമ്പിലിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ രണ്ടു മൂന്നു കിളികൾ പറന്നു വന്നു ആ മരത്തിൽ ഇരുന്നു. അവൻ അവരോടൊത്ത് കളിച്ചു. അങ്ങനെ അവരെ ചങ്ങാതിമാരാക്കി തൻ്റെ മരത്തിലേക്ക് ക്ഷണിച്ചു.ചങ്ങാതിമാർ കളിച്ചും രസിച്ചും സന്തോഷത്തോടെ മരത്തിൽ താമസിച്ചു' ഒരു ദിവസം കുരുവിക്കു ഒരു സംശയം! ഇവരെയെല്ലാം ഒരുമിച്ചു കൂട്ടിയത് ഞാനെല്ലേ അവരേക്കാൾ സ്ഥാനം എനിക്കല്ലേ വേണ്ടത്? അവന് ദേഷ്യം വന്നു. അവൻ ചങ്ങാതിമാരെ കൊത്തിയോടിക്കാൻ തുടങ്ങി.അവരാരും പോകാൻ തയ്യാറായില്ല.ഒടുവിൽ അവൻ്റെ ഉപദ്രവം സഹിക്കാനാവാതെ എല്ലാവരും പറന്നു പോയി. പിന്നെ ആരും അവൻ്റെ അടുത്തു വന്നില്ല. അവൻ വീണ്ടു ഒറ്റയ്ക്കായി .സുഹൃത്തുക്കൾക്കിടയിൽ വലുപ്പചെരുപ്പമില്ല എന്ന് അവന് മനസ്സിലായി.

.അനുദീപ്
മൂന്ന് ബി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ