നോക്കൂ കൂട്ടരേ ഓർക്കുക നാം
പാലിക്കേണ്ട സുരക്ഷാരീതി
വ്യാധികൾ പടരും ലോകത്ത്
ആധികൾ മൂത്തൊരു കാലത്ത്
കാക്കാം നമ്മുടെ ലോകത്തെ
കാവൽക്കാരായ് മാറുക
അടുക്കുവാനായ് അകന്നിരിക്കാം
ചിരിക്കുവാനായ് പിരിഞ്ഞിരിക്കാം
കാണാതങ്ങനെ മറഞ്ഞിരുന്നാൽ
കാണാം നമുക്ക് പിന്നീട്
ഒത്തിരുന്നാൽ പിരിഞ്ഞുപോയാൽ
ഒത്തിടാനായ്യ് കഴിയില്ല
ഭാവിയിലിങ്ങനെ ഒത്തുചേരാൻ
കരുതലോടെ നാം മുന്നോട്ട്
നാം ഒറ്റക്കെട്ടായ് മുന്നോട്ട്.......