മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വായന

Schoolwiki സംരംഭത്തിൽ നിന്ന്
🌹വായന 🌹


വായിച്ചു വളരുന്നവരും വായിച്ചു തളരുന്നവരുമുണ്ട്. പുസ്തകങ്ങളും സുഹൃത്തുക്കളും തിരഞ്ഞെടുക്കപ്പെട്ടതായിരിക്കണമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. . വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി വാക്യം ഏറെ പ്രസക്തമാണ്. വായന ഒരു വിനോദവും വായനയുടെ ഫലം ആനന്ദവും അറിവുമാണ് . കുട്ടികൾ വായനയിലേക്ക് വരുന്നത് ചിത്ര പുസ്തകങ്ങളിലൂടെയാണ്. പുസ്തകവായനയിലൂടെ നമുക്ക് മനസ്സിനും ബുദ്ധിക്കും ആത്മാവിനും പോഷണം ലഭിക്കേണ്ടിയിരിക്കണം.വിജ്ഞാനം, ഗ്രഹണവും, ധാരണയും, കൊണ്ടുണ്ടാകുന്നതും ,വിവേകം മനനം കൊണ്ടുണ്ടാകുന്നതുമാണ്. അതിനാൽ നല്ല പുസ്തകങ്ങളെയും നല്ല സുഹൃത്തുക്കളെയും തെരഞ്ഞെടുക്കാൻ കഴിയണം ഇതിനു സാധ്യമാവാതെ വരുമ്പോഴാണ് വായന രക്ഷകനാവുന്നതിൽ നിന്നും മാറി വായന ഒരുവന്റെ ശിക്ഷ കനായി മാറുന്നത്. പുസ്തകവായനയോടൊപ്പം തന്നെ ഇ വായനയും പ്രോത്സാഹിപ്പിക്കപ്പെടുന്നു. നന്മ തിന്മകളെ വേർതിരിച്ചെടുക്കുക എന്നത് വായനക്കാരനെ ആശ്രയിച്ചിരിക്കുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐

രന ഫാത്തിമ
4C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം