മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നാമൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
നാമൊന്ന്


 ആളൊഴിഞ്ഞ നഗരങ്ങൾ
തിരക്കൊഴിഞ്ഞ വിപണികൾ
അറിയില്ല! അറിയില്ല;
ഇവിടെയെന്താണു നടക്കുന്നത്?
ലോകത്തിനെ ഒന്നടങ്കം വിഴുങ്ങാൻ വന്നതാണോ? അറിയില്ല, ഒന്നുമേ അറിയില്ല.
വുഹാനിൽ നിന്നുമങ്ങിറ്റലിയിലോ? ഇറ്റലിയിൽ നിന്നങ്ങങ്ങ്
എവിടെയാണെവിടെയാണൊരവസാനം? ഇതിനിടയിൽ നാമനിർദേശവും കഴിഞ്ഞു
കൊറോണ !!
കൊറോണയെന്ന് നാമതിനെ പേരിട്ടു വിളിച്ചു. ആയിരമല്ല, പതിനായിരമല്ല,
ലക്ഷമല്ലാ
എന്തിനീ ജീവനുകൾ നിനക്കാവശ്യം? അമ്മയെക്കാണാതെ വാവിട്ടു കരയുന്ന കുഞ്ഞിന്റെ വേദന നീ കാണുന്നില്ലേ?
കുഞ്ഞു കണ്ണിൽ നിന്നു പൊഴിഞ്ഞശ്രുവിന് നീ വിലകാണിക്കുന്നുണ്ടോ?
ആറ്റുനോറ്റുണ്ടായ മക്കളെ നീ മൃത്യുവിലേക്കാനയിക്കുമ്പോൾ
കാണുന്നില്ല? മാതൃഹൃദയം?
മാലാഖമാരാം വേഷമണിഞ്ഞ് നിന്നെ തുരത്തുവാനെത്തുന്ന വരേയും നീ വെറുതെ വിടുകയില്ലെ?
 നാലുചുമരുകൾക്കിടയിൽ ജീവിതം കഴിച്ചുകൂട്ടുമ്പോഴും പുറമെ നടക്കുന്നത് നാമറിയുന്നില്ലേ?
ചങ്ങല പൊട്ടിക്കാനായി കഴിയാം വീടുകളിൽ തന്നെ.
പക്ഷേ, മനുഷ്യബന്ധത്തിന്റെ ചങ്ങല പൊട്ടിക്കാൻ നിനക്കാവില്ല,
കഴിയില്ല, നിനക്കത് സാധിക്കില്ല.
    ഗൃഹാതിർത്തി കടക്കാതെ
ഞങ്ങളെമ്പാടും സൗഹൃദത്തിന്റെ വിത്തുകൾ മുളപ്പിക്കും. നിന്നെയീ ഭൂവിൽ നിന്ന് തുടച്ചു നീക്കാൻ ഞങ്ങളൊന്നാണ് .
ഒരു കൂട്ടമോ രണ്ടാളുകളോ അല്ല,
ഒന്നാണ്
"എന്നുമൊന്ന് "
                     -
 

                  
                   

ദിൻഹ രാജേഷ്.
V. A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത