മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ചങ്ങാതി നന്നായാൽ

ചങ്ങാതി നന്നായാൽ


ഒരിടത്തൊരിടത്തു ഒരു പെൺകുട്ടി ഉണ്ടായിരുന്നു. വീടിനു തൊട്ടടുത്ത സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു അവൾ. പഠിക്കാൻ മുൻപന്തിയിൽ ആയിരുന്നു അവൾ. മറ്റു കാര്യങ്ങളിലും അവൾ മിടുക്കി ആയിരുന്നു. എങ്കിലും അവൾക്കു ഒരു ദു ശീലം ഉണ്ടായിരുന്നു. മോഷണം.... എന്ത് സാധനം കണ്ടാലും അവൾ എടുക്കും. അയൽവാസി കളുടെ യും, കൂട്ടുകാരുടെ യും എന്തിന് ക്ലാസ്സ്‌ ടീച്ചറുടെ യും ഹെഡ് മാസ്റ്റർടെ സാധനങ്ങൾ പോലും അവൾ സമ്ർത്ഥമായി മോഷ്ടിച്ചു. അവളുടെ മുഖത്തെ സൗന്ദര്യം പോലെ തന്നെ പേരും സുന്ദരി എന്നാണ്. എങ്കിലും അവളുടെ ഈ ദുഃശീലം കാരണം പലരും അവളെ വെറുക്കാൻ തുടങ്ങി. എന്നാൽ അവളുടെ ഉറ്റ സുഹൃത്തായി രുന്നു അലീന. അലീന യ്ക്ക് സുന്ദരിയെ ഒരുപാട് ഇഷ്ടമായിരുന്നു. കള്ളി എന്ന് പലരും വിളിച്ചിരുന്നു എങ്കിലും സുന്ദരി ക് അതൊക്കെ നിസ്സാരമായി രുന്നു. സുന്ദരി എപ്പോഴും അലീന യെ നോക്കി പരിഹസിച്ചു പറയും "എന്റെ പേര് സുന്ദരി എന്ന് ആയതു കൊണ്ട് ഞാൻ എപ്പോഴും സുന്ദരി ആണ്. നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ല. അലീന അതൊന്നും കേട്ടതാ യി ഭാവിക്കി ല്ല. തന്റെ ചങ്ങാതി അല്ലേ, അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോവുന്നത് അല്ലേ എന്നൊക്കെ ചിന്തിച്ചു അലീന എതിരായി ഒന്നും പറയാറില്ല. തന്റെകൂട്ടുകാരി യെ നന്നാക്കി എടുക്കണമെന്ന് അലീന അതിയായി ആഗ്രഹിച്ചു അതിനു നല്ലൊരു അവസരം ഒരുക്കി തരണമെന്ന് എലീന ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു അങ്ങനെ ഒരു സന്ദർഭത്തിൽ മാത്രമേ അവളെ നന്നാക്കാൻ ആവു എന്നവർ വിശ്വസിച്ചു അതിനായി അവൾ കാത്തിരുന്നു അങ്ങനെയിരിക്കെ അവരുടെ സ്കൂളിൽനിന്ന് പഠനയാത്ര പോകുന്നുണ്ടെന്നും ഒരു കുട്ടിക്ക് ചെലവ് 500 രൂപയാണ് എന്നും അറിയിപ്പ് കിട്ടി കുട്ടികൾക്ക് എല്ലാവർക്കും സന്തോഷമായി സുന്ദരിയും അലീനയും പഠന യാത്രക്കൊരുങ്ങി അങ്ങനെ പഠനയാത്രയുടെ ഫീസ് കൊണ്ടുവരേണ്ട ദിവസമെത്തി അന്ന് സുന്ദരി സ്കൂളിലേക്ക് നടന്നു വരുമ്പോൾ അവളുടെ പണം വച്ചിരുന്ന പേഴ്സ് വഴിയിൽ വീണു പോയി അവൾ അറിഞ്ഞില്ല സുന്ദരി സ്കൂളിലെത്തി പണമെടുക്കാൻ ബാഗ് തുറന്നപ്പോൾ പേഴ്സ് കാണാനായില്ല അവൾ വല്ലാതെ ഭയന്നു അച്ഛൻ വഴക്കു പറയും എന്നും പിന്നീട് തനിക്ക് പഠന യാത്ര പോകാൻ പറ്റില്ല എന്നും ഓർത്തപ്പോൾ സുന്ദരിക്ക് വല്ലാത്ത വിഷമം ആയി.അപ്പോൾ ക്ലാസ് ടീച്ചറും മറ്റു സഹപാഠികളും വന്നു കാര്യം അന്വേഷിച്ചു അവൾ എല്ലാം തുറന്നു പറഞ്ഞു കാര്യമറിഞ്ഞ് ടീച്ചർ അവളെ സമാധാനിപ്പിച്ചു. ഈ സമയം എലീന സ്കൂളിലേക്ക് വരികയായിരുന്നു പെട്ടെന്നാണ് ഒരു പേഴ്സ് അവളുടെ ശ്രദ്ധയിൽ പെട്ടത് അതെടുത്തു നോക്കി സുന്ദരിയുടെ തായിരുന്നു അത്. അവൾ വേഗം സ്കൂളിലെത്തി. അപ്പോൾ സുന്ദരി വിതുമ്പി കരയുകയായിരുന്നു.അലീന പേഴ്സ് സുന്ദരി ക് കൊടുത്തു. അപ്പോൾ അവൾക്കു ആശ്വാസമായി. ഇതുപോലെ നീ മോഷ്ടിച്ച വർക്കുണ്ടായ വിഷമം ഇതിന്റെ ഇരട്ടി യാണ് എന്നും സത്യസന്ധത യുടെ മഹത്വവും അലീന സുന്ദരിക്ക് പറഞ്ഞു കൊടുത്തു . സുന്ദരി ക് വല്ലാത്ത കുറ്റബോധം തോന്നി. അവൾ മോഷ്ടിച എല്ലാ സാധനങ്ങളും അതിൻറെ ഉടമസ്ഥർക്ക് തന്നെ തിരിച്ചു കൊടുത്തു എന്നിട്ട് അവൾ പറഞ്ഞു എൻറെ കണ്ണ് തുറപ്പിച്ചതു അലീന യാണ് മാത്രമല്ല എനിക്ക് സത്യസന്ധത യുടെ വില മനസ്സിലാക്കി തന്നതും അവൾ തന്നെ. എന്നിട്ട് അലീനയെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നീട് സുന്ദരി നല്ലകുട്ടിയായി ജീവിച്ചു.

സൽവ സാദിഖ്
5B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ