മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊ റോ ണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊ റോ ണ


ലോകത്തെ നടുക്കിയ മഹാമാരി കൊറോണ . ലോകമെമ്പാടും ഈ രോഗം പടർന്നു പിടിക്കുകയാണ്. പ്രളയം എന്ന മഹാമാരിക്ക് ശേഷം ഇന്ന് നമ്മുടെ മുമ്പിലെത്തിയ ദുരന്തം . മനുഷ്യന് ഇതൊരു പാഠമായിരിക്കട്ടെ .നാം പ്രകൃതി എത്രത്തോളം മലിനമാക്കുന്നുവോ അതിനനുസരിച്ച് പകർച്ചവ്യാധികൾ ഏറി വരികയാണ്. അത് കൊണ്ട് നമ്മുക്ക് ഈ ലോക്ക് ഡൗൺ കാലത്ത് പരിസര ശുചീകരണത്തിലും , പച്ചക്കറി നട്ടുവളർത്തുന്നതിനും മറ്റും സമയം കണ്ടെത്താം. കൊറോണയ്ക്ക് ആരോഗ്യ സംഘടന കോവി ഡ് 19 എന്ന് പേരു വിളിച്ചു. ചൈനയിൽ 2003 ഈ വൈറസ് സാർസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടത് . ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഈ രോഗം ഉണ്ടായത്. അന്നുമുതൽ ഇന്നു വരെയും ഇതിന്റെ ആരോഗ്യപ്രവർത്തകർ രാവും പകലുമെന്നില്ലാതെ നമുക്കും നാടിനും വേണ്ടി പോരാടുകയാണ് . എന്നാൽ നമ്മളിൽ ചിലർ അവരുടെ വാക്കുകൾ അനുസരിക്കാതെ പുറത്തിറങ്ങി നടക്കുകയാണ്. ഇത് നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെയും , സമൂഹത്തെയും കൂടി ബാധിക്കുമെന്ന് നാം ഓർക്കണം. പരീക്ഷകൾ ഒന്നും ഇല്ലാതെയാണ് സ്കൂളുകൾ പൂട്ടേണ്ടി വന്നത്. പാഠം ഭാഗങ്ങൾ മുഴുവൻ എടുത്തു കഴിഞ്ഞിട്ടു വരെയില്ല. അപ്രതീക്ഷിതമായ ഈ അച്ചുപൂട്ടൽ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ അതിനല്ലാം പരിഹാരമായി ഇപ്പോൾ ഓൺലൈനിൽ പല പഠന പ്രവർത്തനങ്ങളും നടന്നു വരുന്നു ഇത് കുട്ടികൾക്ക് വളരെ ഏറെ നേട്ടങ്ങളാണ് ഉള്ളത്. നാം എടുക്കുന്ന ഓരോ മുൻ കരുതലും നമ്മുടെയും ,കുടുംബത്തിന്റെയും ,സമൂഹത്തിന്റെയും നന്മയ്ക്ക് കൂടിയാണെന്ന ബോധത്തോടെ ആരോഗ്യ പ്രവർത്തകർ പറയുന്നത് പോലെ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലയോഗിച്ച് പൊത്തുക. സാമൂഹ്യ അകലം പാലിക്കുക. കൊറോണ വൈറസിനെ നമ്മുക്ക് ഒറ്റക്കെട്ടായി എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാം.

നിഹാര ബാബു
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം