കരടിക്കുട്ടാ ചങ്ങാതി
എവിടേയ്ക്കാ നിൻ സഞ്ചാരം
കാട്ടുമരത്തിൻ കൊമ്പത്ത്
തൂങ്ങുന്നുണ്ടൊരു തേൻകൂട്
മതിവരുവോളം തേനുണ്ണാൻ
അവിടേക്കാണെൻ സഞ്ചാരം
അയ്യോ പൊന്നെ തേൻകൊതിയാ
തേനീച്ചപ്പട പൊതിയില്ലേ
ഒട്ടും പേടി എനിക്കില്ല
കട്ടിക്കമ്പിളി കൊണ്ടല്ലോ
എന്നുടെ കുട്ടിക്കുപ്പായം.