മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ _പരിസ്ഥിതി ക്ലബ്

***************************************************************

                കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും അതുവഴി അവരിൽ പ്രകൃതി സ്നേഹവും, സംരക്ഷണവും വളർത്തുന്നതിനായും 2010 മുതൽ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി  ക്ലബ് ആരംഭിച്ചു. എല്ലാ വർഷവും ജൂൺ മാസം 5 ന് ലോക പരിസ്ഥിതി ദിനത്തിൽ  ആ വർഷത്തെ ദിനാചരണങ്ങൾ ആരംഭിക്കുന്നു. 2021-2022 അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം ദേശീയ ഹരിതസേന ജില്ലാ കൺവീനർ ശ്രീ.ടീ.അജേഷ് മാസ്റ്റർ നിർവഹിച്ചു. ശ്രീമതി രതീദേവി ടീച്ചറെ കൺവീനറായും, നിഹാൽ ( 9) വിദ്യാർത്ഥി കൺവീനറായും ,80 കുട്ടികളെ പരിസ്ഥിതി ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു .ഓരോ മാസവും പ്രത്യേക ദിനാചരണങ്ങളിൽ കൂടി  പ്രകൃതിയുമായി കുട്ടികൾ നല്ലൊരു ബന്ധം സ്ഥാപിക്കുന്നു. ലോക കൊതുക് ദിനം, ലോക ഓസോൺ ദിനം, വന്യജീവിവാരം എന്നിവ കൊറോണ എന്ന മഹാമാരിക്കിടയിലും വളരെ നന്നായി സംഘടിപ്പിച്ചു. പോസ്റ്റർ മത്സരങ്ങൾ, ചിത്രരചന, പ്രസംഗ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ക്യാമ്പും, ശലഭ ഉദ്യാനവും, ഗവൺമെൻറ് ധനസഹായത്തോടെ വളരെ വിജയകരമായി മൗണ്ട് സീന ഇംഗ്ലീഷ്  സ്കൂളിൽ നടത്തി കൊണ്ടുപോകുന്നു.