മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ക്യാമ്പ്
ഗൈഡ് ക്യാപ്റ്റൻ കൂടെ
സ്കൗട്ട്സ്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇന്ത്യയുടെ ദേശീയ സ്കൗട്ടിംഗ് ആൻഡ് ഗൈഡിംഗ് അസോസിയേഷനാണ്. ബിഎസ്ജിയുടെ ദേശീയ ആസ്ഥാനം ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരമുള്ളതാണ്.സ്കൗട്ടിംഗ് ആൻഡ് ഗൈഡിംഗ് ദൗത്യം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മൂല്യവ്യവസ്ഥയിലൂടെ സംഭാവന ചെയ്യുക എന്നതാണ്. ഇത് ഒരു സ്കൗട്ട് വാഗ്ദാനത്തെയും നിയമത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്, ആളുകൾ വ്യക്തികളെന്ന നിലയിൽ സ്വയം നിലനിൽക്കുന്നതും ക്രിയാത്മകമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിക്കുന്നതുമായ ഒരു മികച്ച ലോകം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

ഞങ്ങളുടെ സ്കൂളിന്റെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ഡെയ്സി റോയിയും സ്കൗട്ട് മാസ്റ്റർ സജിനി ഭായ് എൻ വി ആണ്.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 32 പേരടങ്ങുന്ന സ്കൗട്ട്- ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൈഡ്സിന്റെ നേതൃത്വത്തിൽ മാസ്കുകൾ, സാനിറ്റെസറുകൾ, സോപ്പുകൾ തുടങ്ങിയവ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നൽകാനും സാധിച്ചു. ഈ വർഷവും പത്താം ക്ലാസിൽ രാജ്യപുരസ്‌കാർ എഴുതിയ എല്ലാ വിദ്യാർത്ഥികളും രാജ്യപുരസ്‌കാർ അവാർഡിനു അർഹരായി.

15 ഗൈഡ്സും 5 സ്കൗട്ട്സും ആണ് രാജ്യപുരസ്‌കാർ അവാർഡിനു ഈ വർഷം അർഹരായത്.

2020-21, 2021-22 ജില്ലാതല പതാകദിന മത്സരങ്ങളിൽ ഞങ്ങളുടെ ഗൈഡ് കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

സ്കൗട്ട് ആൻഡ് ഗൈഡ് പത്തനംതിട്ട നടത്തിയ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ (2021-22)ഞങ്ങളുടെ സ്കൗട്ട് ഗൈഡ് കുട്ടികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.