Schoolwiki സംരംഭത്തിൽ നിന്ന്
പുന്നാര തത്തയും മിന്നുമോളും
പുന്നാരതത്തമ്മേ ചൊല്ലൂ
പാടുവതെന്തൊന്നാ
പാറിപ്പറക്കുന്നില്ലേ എന്തേ
മാവിലിരിക്കുന്നത് ?
ലോക്ക്ഡൗൺ കാലമല്ലേ മിന്നു
പാട്ടൊന്നു പാടീടേണ്ടേ
മാമ്പഴവൃക്ഷകൊമ്പിൽ നമു-
ക്കൊന്നിച്ചിരുന്നു പാടാം
മാസ്‍ക് ധരിച്ചീടേണം നമ്മൾ
കോവിഡ് ബാധിക്കാതെ
കൈകൾ കഴുകീടേണം നന്നായി
സോപ്പുപയാഗിക്കേണം
അകലം പാലിച്ചീടേണം നമ്മൾ
ചങ്ങാത്തം കൂടീടുമ്പോൾ
തുമ്മിചുമച്ചീടുമ്പാൾ നമ്മൾ
ടവ്വൽ കരുതീടേണം
എവിടെയും തുപ്പും ശീലം നമ്മൾ
പാടെ ഉപേക്ഷിക്കേണം
വൃത്തി വെടിപ്പില്ലെങ്കിൽ നമ്മൾ
വൈറസിൻ പിടിയിലാകും
ആരോഗ്യപാലകരെ നമ്മൾ
ധന്യരായ് കണ്ടിടേണം
ഡോക‍്ടർമാർ നേഴ‍്സുമാരെ നമ്മൾ
നന്ദിയോടോർത്തീടേണം
പോലീസുമാമൻമാർക്ക് നമ്മൾ
ബിഗ്സല്യൂട്ട് നൽകീടേണം
വിജയത്തിൻ പടികയറാൻ നമ്മൾ
നിയമങ്ങൾ പാലിക്കേണം
ജാതിമതങ്ങളില്ല നമ്മൾ
ദൈവത്തിൻ മക്കളാണേ
നൻമകൾ ചെയ്‍തീടേണം നമ്മൾ
സ‍്നേഹത്തിൽ ജീവിക്കേണം
വാശിവൈരാഗ്യമെല്ലാം നമ്മൾ
ദൂരെ എറിഞ്ഞീടേണം
ഈ ലോകസൗഭാഗ്യങ്ങൾ എല്ലാം
നീർപ്പോളപോലെയാണേ
രോഗം പ്രതിരോധിക്കാൻ ചൂടു-
വെള്ളം കുടിച്ചീടേണം
തേനും കുരുമുളകും ചേർത്ത്
മഞ്ഞൾ കഴിച്ചീടേണം
ചെറുനാരങ്ങ പിഴിഞ്ഞ് വെള്ളം
ഇടയ്‍ക്കിടേ മോന്തീടേണം
മഞ്ഞളും ഉപ്പും ചേർത്ത് വെള്ളം
ഗുളു ഗുളു വെച്ചീടേണം
മാമ്പഴക്കാലമല്ലേ നമ്മൾ
മാമ്പഴം തിന്നീടേണം
വിററമിൻ സി യുണ്ടെങ്കിൽ വൈറസ്
പെട്ടെന്ന് ബാധിക്കില്ല
എല്ലാററിലും മുഖ്യമായ് നമ്മൾ
പ്രാർത്ഥിച്ചീടേണമെന്നും
പ്രാർത്ഥനാമന്ത്രമില്ലേൽ എല്ലാം
ബോറടിയായിമാറും
ലോക്ക്ഡൗൺ തീർന്നിടുമ്പോൾ നമുക്ക്
പാറിപ്പറന്നീടേണം
പാറിപ്പറന്നീടേണം നമുക്ക്
പാറിപ്പറന്നീടേണം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത
|