മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഇ-വിദ്യാരംഗം
അസ്തമിക്കാത്ത സൂര്യൻ -സാന്ദ്ര ജി കൃഷ്ണൻ
ഓടിത്തളർന്ന നഗര വീഥിതൻ -
പുകമണമുള്ള ചുടു നിശ്വാസമേറ്റു മങ്ങിയ
പച്ചിലത്തണ്ടിൽ .....
അസ്തമയ സൂര്യന്റെ ദായകത്തു നിൽക്കുന്നു
നാലുമണിപ്പൂക്കൾ ......
വാടിത്തളരുന്ന നാലുമണിപ്പൂക്കളെ നോക്കിയിരിക്കുന്ന വൃദ്ധന്റെ പഴയ കണ്ണുകൾ തീജ്വാലയ്‌ക്കു കണ്ണാടിയായി ഒരുപിടിയരിയൊന്നു നിറം വയ്ക്കാൻ ഒരുകൂന തീ കൂട്ടിയിരിക്കുന്നു പുത്രി പഴന്തുണി ചുറ്റിയടുപ്പിനരികെ ഇരിക്കുന്ന യവളുടെ കണ്ണുകൾ ചക്രവാളത്തിലേക്കൂളിയിട്ടു
നിശബ്ദതയെ കീറിമുറിച്ചെത്തിയ ശബ്ദങ്ങൾ കാതടപ്പിച്ചു കടന്നു പോയി എങ്കിലുംഏകാന്ത ദാരിദ്ര്യത്തിലുയിരിട്ടവളുടെ നിശ്ശബ്ദത എത്ര കഠിനമാണെന്നതേ സത്യം
ചുള്ളിക്കമ്പുകൾ പൊട്ടി ഞരങ്ങുന്നവളുടെ കൂടാരത്തിനുള്ളിലിരുട്ടൊലിച്ചിരുന്നു വെളിച്ചമരിച്ചിറങ്ങാത്ത ചാലുകളിൽ അസ്ത്തമായ
സൂര്യന്റെ കിരണങ്ങൾ ചിതറിക്കിടന്നു
ഉണങ്ങി നിർജ്ജലമായ വൃദ്ധന്റെ കണ്ടത്തിൽ നിന്നും പരുപരുത്ത ഞാറക്കത്തിന് ശബ്ദങ്ങൾ അസ്തമിക്കില്ല സൂര്യൻ ജീവപ്രപഞ്ചത്തിൻ നേടും തൂണാ പൊരുൾ നിസ്സഹായതക്ക് കൂട്ടിരിക്കുന്നു പ്രദോഷം മുതൽ പ്രഭാതം വരെ