മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വില

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ വില

ഒരിക്കൽ ഒരു ഗ്രാമത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ ശുചിത്വം പാലിക്കാറില്ലായിരുന്നു. അവന്റെ മുത്തശ്ശി അവനെ പലപ്പോഴും ഉപദേശിക്കുമായിരുന്നു. അതൊന്നും അവൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അവൻ കൈ കഴുകാതെയും കുളിക്കാതെയും നടന്നു.
അങ്ങനെ ഒരിക്കൽ അവന്റെ മുത്തശ്ശി അവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: മോനെ, ഞാനൊരു കഥ പറയട്ടെ?
അപ്പോൾ അപ്പു പറഞ്ഞു "ശരി, മുത്തശ്ശി, വേഗം കഥ പറ " അവൻ തിരക്ക് കൂട്ടി.
അപ്പോൾ മുത്തശ്ശി പറഞ്ഞു "ഒരിക്കൽ ഒരിടത്ത് കിങ്ങിണി എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് തീരെ വൃത്തിയില്ലായിരുന്നു. അവൾ എപ്പോഴും നഖം കടിക്കുമായിരുന്നു. അവസാനം ശുചിത്വമില്ലാതെ അവൾക്ക് പല അസുഖങ്ങളും ബാധിക്കാൻ തുടങ്ങി. അവളുടെ മാതാപിതാക്കൾ ഒരുപാട് പണം മുടക്കിയാണ് അവളുടെ ജീവൻ രക്ഷിക്കാൻ ആയത്."
ഇതു കേട്ട അപ്പുവിന് ശുചിത്വത്തിന്റെ വില മനസ്സിലാവുകയും ഓടി പോയി കുളിച്ച് നഖങ്ങൾ വൃത്തിയായി വെട്ടി നല്ല വസ്ത്രങ്ങൾ ധരിച്ച് മുത്തശ്ശിമുത്തശ്ശിയുടെ അടുത്തെത്തിയിട്ട് പറഞ്ഞു: "ഞാൻ ഇനി ഒരിക്കലും വൃത്തിയില്ലാതെ നടക്കില്ല".
അന്നുമുതൽ ഒരിക്കലും അവൻ വൃത്തിയില്ലാതെ നടന്നിട്ടില്ല
ഗുണപാഠം -ഒരു മനുഷ്യന് ശുചിത്വം വളരെ അത്യാവശ്യമാണ്.പല വിധ രോഗങ്ങൾ വരാതിരിക്കാനും ശുചിത്വം ആവശ്യമാണ്. അതുകൊണ്ട് എല്ലാവരും ശുചിത്വം പാലിക്കണം.

സുമയ്യ സുനീർ
7 എഫ് മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ