മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഞാൻ കൊറോണയാണ്...കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണയാണ്...കോവിഡ്

ഞാൻ കൊറോണ .അല്ല COVID 19. അങ്ങ് ചൈനയിലെ വുഹാനാണ് ജന്മദേശം. എങ്ങനെ എവിടെ നിന്ന് ഞാൻ ഉണ്ടായതെന്ന് ആരും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. എന്നാലും വുഹാനിൽ നിന്നാണ് ഞാൻ പുറപ്പെട്ടത്. സത്യം പറഞ്ഞാൽ വുഹാൻ എന്ന പ്രദേശം കാണുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.എന്നാൽ ഇപ്പൊ പോയിട്ടും വന്നിട്ടും അന്റാർട്ടിക്ക ഒഴികെ ബാക്കിയുള്ള എല്ലാ വൻകരകളും ഞാൻ കണ്ടു. എന്റെ മുത്തശ്ശനും മുതുമുത്തശ്ശനുമെല്ലാം ഇതിനു മുൻപ് ഇവിടെയെത്തിയിട്ടുണ്ട്. അവർക്ക് നിങ്ങൾ പല പേരും നൽകിയിട്ടുണ്ട്. അങ്ങനെ ആദ്യം നിങ്ങൾ എനിക്ക് കൊറോണ എന്ന് പേരിട്ടു.അത് പിന്നെയും മാറ്റി നിങ്ങൾ COVID 19 എന്നു പേരിട്ടു. ഞാൻ എത്തിയ രാജ്യങ്ങളിലെ ആളുകൾ വളരെ ദുരിതത്തിലാണ് . അച്ഛനെയും അമ്മയെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട അനേകർ. വിരഹവേദനയും അനാഥത്വവും ഞാൻ പലരിലും ഉളവാക്കി. അവരോടെല്ലാം ഒരായിരം മാപ്പ്.ഞാൻ നിങ്ങളോട് ഒന്നും ചെയ്യണമെന്ന് വിചാരിച്ചതല്ല. എന്നെ തുരത്താൻ നിങ്ങൾ ഒരു പാട് കഷ്ടപ്പെടുന്നുണ്ട് എന്നറിയാം. എന്റെ മൃത്യു കാണാനുള്ള മരുന്ന് നിങ്ങൾ കണ്ടു പിടിച്ചിട്ടുമില്ല. സാരമില്ല നിങ്ങൾ മനുഷ്യർ നന്നായി അദ്ധ്വാനിച്ചുകൊള്ളൂ. ഒന്നിച്ച് ഒറ്റകെട്ടായി നിൽക്കൂ. ഒരുമ ഉണ്ടെങ്കിൽ ഏത് ആപത്തിനേയും അതിജീവിക്കാമല്ലോ.

എന്നെയും എന്റെ പിൻതലമുറക്കാരേയും തുരത്താൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് അതിന് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്.ദിവസവും രാവിലെ എഴുന്നേറ്റ് ശുദ്ധിയാവുക, നഖം കൃത്യമായി വെട്ടുക, പിന്നെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. വ്യക്തി ശുചിത്യത്തോടൊപ്പം പരിസരശുചിത്വം പാലിക്കുക.

പിന്നെ ഞാൻ അങ്ങനെയാണ് ഇങ്ങനെയാണ്, ഞാൻ ഇത്രയും പേരെ കൊന്നു എന്നൊക്കെ പറഞ്ഞ് കുറെ വ്യാജവാർത്തകൾ വരും അതിലൊന്നും വിശ്വസിക്കരുത്.സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ ക്യത്യമായി പാലിക്കുക. ഇങ്ങനെ നിങ്ങൾക്ക് എന്നെ തുരത്താം.

ഇനി ഞാൻ കാരണം ഒരുപാട് ഗുണങ്ങളുണ്ട്. എന്നെ നിങ്ങൾക്ക് നന്നായി അറിയാൻ കഴിഞ്ഞു. പിന്നെ ഞാൻ കാരണം കുടുംബാംഗങ്ങൾക്കെല്ലാം കൂടുതൽ സമയം ഒത്ത് കൂടാൻ സാധിച്ചു. വീട്ടിലിരിക്കുന്ന കൊച്ചു കൂട്ടുകാർക്ക് സ്വന്തം കഴിവുകൾ വർധിപ്പിക്കാൻ സാധിച്ചു. കുറേ നല്ല ശീലങ്ങൾ നിങ്ങൾക്ക് സ്വായത്വമാക്കാൻ സാധിച്ചു. എന്നാലും പലർക്കും ജോലികൾ നഷ്ടമായി വരുമാനമില്ലാതായി.ഞാൻ പോയി കഴിയുമ്പോൾ നിങ്ങൾക്ക് എല്ലാം നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ മനുഷ്യരും തുല്യരാണെന്ന് എന്റെ വരവോടെ നിങ്ങൾക്ക് മനസ്സിലായില്ലേ. ഇനിയും നിങ്ങളുടെ അഹങ്കാരം വർധിച്ചാൽ ഞാൻ വീണ്ടും വരും ഇതിലും ശക്തമായിട്ട്

അതുകൊണ്ട്.....ഭയം വേണ്ട......ജാഗ്രതയോടെ ഇരിക്കൂ....

എൽന എലിസബത്ത് തോമസ്
9 ജി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം