മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

ലോകം മുഴുവൻ ഒരു കൊച്ചു വൈറസിന്റെ കീഴിലാണ് എന്ന സത്യം കേൾക്കുമ്പോൾ നാം ഓരോരുത്തരുടെയും മനസ്സിൽ വേദന അനുഭവപ്പെടുന്നു. "കൊറോണ ".. പലർക്കും ആശങ്ക ഉണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. കൂടാതെ ഇതിനെ സുംബെട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആണ്. ഇതിനകം തന്നെ ജപ്പാൻ, തായ്‌ലാൻഡ്, ഹോങ്കോങ്, അമേരിക്ക, മക്കവു, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ വൻകിട രാജ്യങ്ങളിൽ എല്ലാം ഈ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിന്റെ രോഗ ലക്ഷണങ്ങൾ നോക്കാം. പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ ആയി പറയുന്നത്. ഇത്‌ പിന്നീട് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 14 ദിവസമാണ്. അഞ്ച് മുതൽ ആറ് ദിവസമാണ് ഈ വൈറസിന്റെ ഇൻക്യൂബേഷൻ പിരിയഡ് . ഇത് പോലെ തന്നെ 2002 ലും 2003 ലും ചൈനയിൽ പടർന്നു പിടിച്ച രോഗമായിരുന്ന് സാർസ് . അന്ന് ആയിരത്തോളം പേരാണ് ചൈനയിൽ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ എന്ന് അറിയപ്പെടുന്ന രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, തുടങ്ങിയവ ഇന്ന് ശവപ്പറമ്പ് ആയി കഴിഞ്ഞിരിക്കുന്നു. സാമ്പത്തിക അടിത്തറ തന്നെ അമേരിക്കക്ക് നഷ്ടമായിരിക്കുന്നു എന്ന ഒരു കാഴ്ചപ്പാട് ആണ് നമുക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിച്ചിരിക്കുന്നത്. അവരെ താരതമ്യം ചെയ്യുമ്പോൾ ഈ കൊച്ചു കേരളം വളരെ മാതൃകാപരവും അഭിമാനകരവും ആയ നേട്ടമാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. അതിന് കാരണം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ, മറ്റ് മന്ത്രിമാർ, ഡോക്ടമാർ ആരോഗ്യ പ്രവർത്തകർ എന്നിവരാണ്. അവരുടെ കഠിനാധ്വാനം, അത് തന്നെയാണ് ഈ നേട്ടത്തിന്റെ അടിത്തറ. കൂടാതെ കേരള ജനതയുടെ ഒരൊറ്റ മനസ്സും അനുസരണ ശീലവും കൊണ്ടുമാത്രമാണ് ലോകത്ത് പേടി സ്വപ്നമായ്‌ മാറിയ കോറോണയെ പിടിച്ച് കെട്ടുവാൻ നമുക്ക് സാധിച്ചത്. കേന്ദ്രത്തിന്റെ ഇടപെടൽ ഇതോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ് . കാരണം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ധീരമായ ഉത്തരവ് 28 സംസ്ഥാനങ്ങളും അതിന്റെ പ്രാധാന്യത്തോടെ ഉൾക്കൊണ്ടു. മെയ് 3 വരെ ലോക് ഡൗൺ നീട്ടിക്കൊണ്ട് ഈ കൊറോണ യെ ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ നമുക്ക് ആവട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ഇതിന് വേണ്ടി രാപ്പകൽ പ്രവർത്തിക്കുന്ന ഓരോ നല്ല മനസ്സുകളെയും ഓർത്തു കൊണ്ട്........."തുടച്ച് മാറ്റാം ഈ വിപത്തിനെ തിരിച്ചു പിടിക്കാം ആ നല്ല നാളുകളെ".

അഖിൽ ജി
11th സയൻസ് ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം