മേലൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം
മേലൂർ
സ്ഥലപ്പേര്=മേലൂർ |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=14249 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q69721032 |യുഡൈസ് കോഡ്=32020300313 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1920 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=മേലൂർ |പിൻ കോഡ്=670661 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=mebupschool@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തലശ്ശേരി സൗത്ത് |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=2 |ലോകസഭാമണ്ഡലം=കണ്ണൂർ |നിയമസഭാമണ്ഡലം=ധർമ്മടം |താലൂക്ക്=തലശ്ശേരി |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=38 |പെൺകുട്ടികളുടെ എണ്ണം 1-10=31 |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 |അദ്ധ്യാപകരുടെ എണ്ണം 1-10=9 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സീന എ സി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=പി രാമചന്ദ്രൻ |എം.പി.ടി.എ. പ്രസിഡണ്ട്=ഷിംന എം |സ്കൂൾ ചിത്രം=melurebs.jpg |size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രം
ധർമടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂർ ദേശത്തിലെ പരസഹസ്രം ആളുകൾക്ക് വിജ്ഞാനത്തിൻെറ ആദ്യാക്ഷരം പകർന്നു നൽകിയ സരസ്വതി നിലയമാണ് മേലൂർ ഈസ്റ്റ് ബേസിക് യു പി സ്കൂൾ. മേലൂർ ശിവക്ഷേത്രത്തിന് അടുത്തായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവർഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണൻ ഗുരുക്കൾ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട് വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഭൗതിക സൗകര്യങ്ങൾ
ക്ലാസ് മുറികൾ, ലൈബ്രറി, പാചകപുര, ഓഫീസ് മുറി,സ്മാർട്ട് ക്ലാസ് റൂമ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്,ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ . ഹരിത വിദ്യാലയം. പൂർവ്വ വിദ്യാർത്ഥി സേവനം. ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..
കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു. നീന്തൽ പരിശീലനം, spoken ഇംഗ്ലീഷ് ക്ലാസുകൾ, നൃത്ത പരിശീലനം,ഗുരു വന്ദനം ,പച്ചക്കറി ക്യഷി എന്നീ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.കൂടുതൽ കാണുക
-
Honouring
-
ASSEMBLY
-
OPPANA[ varshikam]
-
villupattu
മാനേജ്‌മെന്റ്
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്,
- ഗണിതം ക്ലബ്ബ്
- വിദ്യാരംഗം ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻസാരഥികൾ
പേര് | വർഷം |
---|---|
കുുഞ്ഞമ്പു മാഷ് | |
കൗസല്യ ടീച്ചര് | |
വിജയൻ മാഷ് | |
രാധാകൃഷ്ണൻ മാഷ് | |
ഉഷാകുമാരി ടീച്ചർ |