മേപ്പയ്യൂർ എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1901-ൽ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് തെക്കേവീട്ടിൽ അപ്പുനായർ എന്ന ഒരു വിദ്യാഭ്യാസ തല്പരൻ ഐരാണിത്തറമ്മൽ പറമ്പിൽ ഹിന്ദു ബോയ്സ് സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയമാണ് ഇന്ന് മേപ്പയ്യൂർ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൊഴുക്കല്ലൂർ തയ്യിൽ കുഞ്ഞിരാമൻ നായർ ആയിരുന്നു.

ഈ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കേ  തന്നെ പാട്ടോനക്കുന്നിൽ നീലാഞ്ചേരിക്കണ്ടി പറമ്പിൽ മെരട്ടുകുന്നത് ചോയി  , ഉണ്ണര എന്നീ പ്രമുഖരുടെ ഒത്താശയോടെ കാവുള്ളം   വീട്ടിൽ അധികാരി ഒരു ഗേൾസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇത് സ്കൂളിനെ പ്രതികൂലമായി ബാധിച്ചു. ഭൂരിഭാഗം വിദ്യാർത്ഥികളും പുതിയ സ്കൂളിലേക്ക് പോയി. തുടർന്ന് സ്കൂൾ മാനേജർ ടി.വി. അപ്പുനായർ മാനേജ്മെന്റ് പുതിയ സ്കൂൾ നടത്തിപ്പുകാരനായ കാവുള്ളം  വീട്ടിൽ അധികാരി അപ്പു നായർക്ക് കൈമാറി. അന്ന് ചാലിൽ കൃഷ്ണൻ നായർ ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. 1940 ആയിരുന്നു ഇത്.    
കലാകാരനും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും സ്വാതന്ത്ര സമര സേനാനിയുമായ സ: രാമൻ മാസ്റ്റർ അക്കാലത്ത് വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന് ഭാഗമായി ഒളിവിൽ പോയത് കാരണം സ്കൂളിൽ വരാൻ കഴിയാതെ അതിന് ജോലി നഷ്ടപ്പെട്ടു സ്മാരകമായി ഒരു ഗ്രന്ഥശാല ഈ പ്രദേശത്തുണ്ട്. 
1960 ഹെഡ്മാസ്റ്റർ  ശ്രീ. കൃഷ്ണൻ നായർ സർവീസിൽ നിന്ന് വിരമിച്ചു. ശ്രീ. എൻ ഗോവിന്ദൻ മാസ്റ്റർ  ഹെഡ്മാസ്റ്ററായി പ്രമോട്ട് ചെയ്തു. അതോടൊപ്പം സ്കൂളിന്റെ  മാനേജ്മെന്റ് അധികാരി അപ്പുനായർ അദ്ദേഹത്തിന്റെ മൂത്തമകൻ എൻ. രാഘവൻനായർക്ക്  കൈമാറി. 

1968 മാനേജ്മെന്റ് എൻ. രാഘവൻ നായരിൽ നിന്ന് ശ്രീ. പുത്തലത്ത് പക്രൻ സാഹിബ് എന്ന ആൾ വിലയ്ക്കുവാങ്ങി. മാനേജ്മെന്റ് അദ്ദേഹത്തിന്റെ മകൻ കെ.പി കുഞ്ഞമ്മദിന്റെ പേരിലേക്ക് മാറ്റി. അന്നുമുതൽ 1995-ൽ അദ്ദേഹം ചരമമടയുന്നതുവരെ സ്കൂളിന്റെ നടത്തിപ്പ് പുത്തലത്ത് പക്രൻ സാഹിബ്‌ ആണ് നിർവഹിച്ചത്. പുതിയ മാനേജറുടെ കീഴിൽ അക്കാലത്ത് സ്കൂളിന്റെ സ്ഥിരം കെട്ടിടം കേടുപാടുകൾ തീർക്കുകയുംഓല വച്ചുകെട്ടുകയും ചെയ്തു കൂടാതെ 4 ക്ലാസ് മുറികളുള്ള ഒരു താൽക്കാലിക ഓല ഷെഡ് കൂടി നിർമിച്ചു 1972 ൽ രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു ഓല ഷെഡ് കൂടി നിർമിച്ചു.