മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം വന്നവഴി
ശുചിത്വം വന്നവഴി
ഒരു വീട്ടിൽ ആയിഷ എന്ന് പേരുള്ള ഒരു കുട്ടിയും അവളുടെ ഉമ്മയും ഉപ്പയും താമസിച്ചിരുന്നു. അവളുടെ ഉമ്മയും ഉപ്പയും പ്രായമുള്ളവരായിരുന്നു. അത് കൊണ്ട് തന്നേ അവിടുത്തെ ജോലികളൊന്നും അവർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അവർ അവരുടെ മകളായ ആയിഷയോട് ജോലികൾ ചെയ്യാൻ പറയും, എന്നാൽ അവളൊരു മടിച്ചിയായിരുന്നു. അത് കൊണ്ട് തന്നേ വൃത്തി യില്ലാത്ത അവസ്ഥയൊന്നും അവൾക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. വീടും പരിസരവുമെല്ലാം വൃത്തിഹീനമായിരിക്കുന്നു. അവിടെയും ഇവിടെയും പ്ലാസ്റ്റിക് കവറുകളും മറ്റും വലിച്ചു വാരി ഇട്ടിരിക്കുന്നു. ശോ... മൂക്ക് പൊത്താതെ അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥ,.... കൂടാതെ ഈ വീട്ടുകാർ മറ്റുള്ളവർ പറയുന്നത് കേൾക്കാത്ത ഒരു സ്വഭാവ ക്കാരായിരുന്നു .അതിനിടയിലാണ് ലോകത്തെ ആകെ നിശ്ചലമാക്കിയ കൊറോണ വൈറസ് വ്യാപിച്ചത്. ആരോടും പുറത്ത് ഇറങ്ങരുതെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തരുതെന്ന് ആരോഗ്യ വകുപ്പും ഗവണ്മെന്റും അറിയിപ്പ് നൽകി കൊണ്ടിരുന്നു എന്നാൽ നമ്മുടെ അയിഷാക്കും കുടുംബത്തിനും ഇത് പുല്ല് വിലയായിരുന്നു. ഈ സമയത്താണ് ആയിഷയുടെ മൂത്താപ്പാന്റെ മോൻ ദുബായിൽ നിന്നും വന്നത്. അയിഷയും കുടുംബവും കെട്ടും ഭാണ്ഡവുമായി അങ്ങോട്ടേക്ക് പോയി. വീടിനടുത്തു ആയത് കൊണ്ട് വാഹന മൊന്നും അവർക്ക് പ്രശ്നമില്ലായിരുന്നു. മൂത്താപ്പാന്റെ മകനായ ഷബീറിനെ കണ്ടപ്പോൾ സലാം പറഞ്ഞു കെട്ടിപ്പിടിച്ചു. ദിവസങ്ങൾ കഴിഞ്ഞു, ആയിഷയുടെ ഉപ്പാക്ക് തൊണ്ടവേദന. ആയിഷക്ക് ശ്വാസത്തിന് പ്രശ്നം വിവരം അയൽവാസികൾ അറിഞ്ഞു. ഉടനെ ഇവരെ ഹോസ്പിറ്റലിൽ എത്തിക്കണം എല്ലാവരും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കാൻ ഈ കുടംബം തയ്യാറിയില്ല. അവസാനം എങ്ങനെ യോ അവരെ ഹോസ്പിറ്റലിൽ എത്തിച്ചു പരിശോധന നടന്നു രണ്ടുപേർക്കും കോവിഡ് 19നാണെന്ന് തെളിയിക്കപ്പെട്ടു. രണ്ടു പേരെയും രണ്ട് ഭാഗത്തു അഡ്മിറ്റ് ചെയ്തു. ആരുമായും ഒരു ബന്ധവുമില്ല ഒന്നും അറിയുന്നില്ല...... ഗവർമെന്റിന്റെ നിയമങ്ങൾ അനുസരിച്ചെങ്കിൽ..... ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾ പാലിച്ചെങ്കിൽ.....
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |