മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ പരിസരം ശുചിയാക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ശുചിയാക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ
ഞാനാണ് ഡെങ്കിക്കൊതുക് ..... 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഞാൻ ഉണ്ടാവുന്നത്. എനിക്ക് വളരാനുള്ള സാഹചര്യം നിങ്ങൾ മനുഷ്യരാണ് ഉണ്ടാക്കുന്നത്. നിങ്ങൾ വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ വെള്ളം നിറയുന്നു. അതിൽ നിന്നാണ് എന്റെ വംശമുണ്ടാകുന്നത്. ഞങ്ങൾ, നിങ്ങൾ മനുഷ്യരിലേക്ക് മലേറിയ, ഡെങ്കിപ്പനി എന്നിങ്ങനെ മാരകരോഗങ്ങൾ പരത്തുന്നു. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾ തന്നെയാണ് രോഗങ്ങളുടെ ഉറവിടം സൃഷ്ടിക്കുന്നത്. അതുകൊണ്ട് വീടും പരിസരവും ശുചിയാക്കുക. അതിലൂടെ രോഗങ്ങളിൽ നിന്ന് രക്ഷ നേടൂ. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുക. ഭക്ഷണ സാധനങ്ങൾ തുറന്നിടരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തണുത്തതോ പച്ചവെള്ളമോ കുടിക്കരുത്.

ജിയ കൃഷ്ണ പി
4 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം