മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/ലോക വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക വൈറസ്

കൊറോണ കാലത്തെ കുറിച്ച് ഞാൻ ഒരു കുറിപ്പ് തയ്യാറാക്കുന്നു. ഇന്ന് നാം അസാധാരണമായ ഒരു പരീക്ഷണമാണ് നേരിടുന്നത്. എല്ലാ സംവിധാനവും സഹജീവി സ്നേഹവും ഒരു ചരടിൽ ചേർത്ത് മുന്നേറേണ്ടകാലഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച വൈറസ് ആണ് കൊറോണ എന്ന വൈറസ്. ഈ രോഗത്തെക്കുറിച്ച് ലോകം മുഴുവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഞാൻ പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞ പ്രകാരം അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക. അത്യാവശ്യ സാധനങ്ങൾക്ക് മാത്രം പുറത്തു പോവുക. പുറത്തു പോകുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക. പുറത്തു പോയി വന്നാൽ നിർബന്ധമായും കൈ രണ്ടും സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി കഴുകുക. ആൾക്കൂട്ടവുമായി അകലം പാലിക്കുക. നമ്മുടെ പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും പരമാവധി സഹായിക്കുക. ഇന്ന് ലോകരാജ്യങ്ങളിൽ കൊറോണ കാരണം നിരവധി പേർ മരണപ്പെട്ടു. അനവധി പേർ ചികിത്സയിലാണ്. അവരെല്ലാവരും സുഖമായി വരാൻ നാം പ്രാർത്ഥിക്കുക. ലോക് ഡൗൺ കാരണം ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണ്. ഒരുപാട് പേർ പട്ടിണിയിലാണ്. ഈയൊരു കാലഘട്ടത്തിൽ ഞങ്ങൾക്ക് നഷ്ടമായത് നമ്മുടെ സ്കൂൾ പഠനവും ഞങ്ങളുടെ വാർഷിക പരീക്ഷകളും ആണ്. എല്ലാ പ്രതിസന്ധികളും എത്രയും പെട്ടെന്ന് അവസാനിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. കൂടാതെ നമ്മുടെ പഠനപ്രവർത്തനങ്ങൾ വീടുകളിൽ വെച്ച് കൃത്യമായി നിർവ്വഹിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണം.

മുഹമ്മദ് റാസി
5 ബി മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ