എം എച്ച് എസ് എസ് പുത്തൻകാവ്/അക്ഷരവൃക്ഷം/അവശേഷിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അവശേഷിപ്പ്

അണയാറാകുന്ന തീ ജ്വാല ആളിക്കത്തുന്നു
തീയിൽ വെന്തുനീറുന്ന മനുഷ്യനാകുന്ന കരിലകളെ
സ്വനിലനില്പിനുവേണ്ടി പൈതൃകം ഉറങ്ങുന്ന
മണ്ണിനെ അതിദാരുണമായി നീ സംഹരിക്കുന്നുവോ?
 നിൻ ജീവിതം ഒരിലപോലെയാണ്
 ഉണങ്ങികരിഞ്ഞു അവസാന ശ്വസംവരെ...
 നിൻ പൈതൃകം ഉറങ്ങിയ കാലം
 നിൻ ഹൃദയത്തിൽ അവശേഷിക്കുന്നതുപോലെ
നൂറ്റാണ്ടുകളുടെ പൈതൃകം ഉറങ്ങിയ ആ മണ്ണിനെ
 നീ എന്തിന് ആ കാട്ടു തീയിൽ സംഹരിക്കുന്നു ...
ആ പച്ച പട്ടുടുത്ത സഹോദരിയെ
നീ നിൻ നിലനിൽപ്പിനുവേണ്ടി-
കാർന്നു തിന്നുന്നു മനുഷ്യ നീ....
സ്വന്തം ഭൂമിയെ കാക്കാൻ നിയോഗിച്ചപ്പോൾ
നീ എല്ലാം നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് മനുഷ്യാ......


 

റിതു. കെ. മനോജ്
12ത് കോമേഴ്‌സ്,സി 2 മെട്രോപൊളിറ്റൻ ഹയർ സെക്കന്ററി സ്കൂൾ, പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത