മുസലിയാർ മോഡൽ എൽ പി സ്കൂൾ/ചരിത്രം
1968 ഫെബ്രുവരി 28-ാം തീയതി ശ്രീമാൻ പി.സി. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നത്തെ മുസലിയാർ മോഡൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. സ്കൂളിന്റെ തുടക്കത്തിലുള്ള പേര് "ദേവമാത എൽ.പി.എസ്. എന്നായിരുന്നു. ആദ്യകാലങ്ങളിൽ പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമിട്ട് ആ സ്ഥലത്തെ നിർദ്ധനരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ മുൻനിർത്തിയാണ് സ്കൂൾ സ്ഥാപിച്ചത്. അനംഗീകൃത ഇംഗ്ലീഷ് വിദ്യാലയങ്ങളുടെ എണ്ണം കൂടുകയും സ്കൂൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു 2002 അധ്യയന വർഷ സ്കൂൾ മാനേജരായിരുന്ന ശ്രീമതി എലിബത്ത് ആന്റണി പുതിയ രണ്ട് അധ്യാപികമാരെ നിയമിച്ചു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി വിജയലഷ്മിയെയും ശ്രീമതി മീരാസൂസൻ ജേക്കബിനെയും 2007 ൽ പ്രഥാനാധ്യാപിക ശ്രീമതി. ശ്യാമളകുമാരി റിട്ടയറായ ഒഴിവിൽ ശ്രീമതി വിജയലക്ഷ്മി ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. 2007 ൽ ശ്രീമതി എലിസബത്ത് ആന്റണി ലോർഡ്സ് മൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ്, മൈലപക്ക് സ്കൂൾ വിൽക്കുകയുണ്ടായി. സ്കൂൾ നടത്തിപ്പ് ഭാരിച്ച ചിലവാണന്നും, മാത്രമല്ല സ്കൂളിനോടനുബന്ധിച്ചുള്ള റബ്ബർ തോട്ടം ഉൾപ്പെടെയുള്ള 4 11, ഏക്കർ വസ്തുവും സ്കൂളും മുസലിയാർ ട്രസ്റ്റ്, പത്തനംതിട്ടക്ക് 2009 ൽ വിൽക്കുകയും ചെയ്യുകയുണ്ടായി . കേവലം ഒരു മൂത്രപ്പുര പോലും ഇല്ലാതിരുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാത്ത സ്കൂളിനെ - ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും, കുട്ടികൾക്ക് വാഹനസൗകര്യം എൽപ്പെടുത്തിയും സ്കൂളിന്റെ സമഗ്രഹ വികസനം ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ 2009 ൽ 27 കുട്ടികളിൽ പ്രവർ സ്കൂൾ ഇന്ന് എൽ.പിയിൽ 100 ൽപരം കുട്ടികളും, പ്രീ പ്രൈമറിയിൽ 50 ഓളം കുട്ടികളും പഠിക്കുന്നു. ശ്രീ. പി.ഐ. ഷെറീഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് സത്യർഹമായ ഭരണം കാഴ്ചവയ്ക്കുന്നു. ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എൽ.പിയിൽ 3 അധ്യാപകരും, പ്രീ-പ്രൈമറിയിൽ 2 അധ്യാപിക മാരും സേവനം അനുഷ്ഠിക്കുന്നു. അധ്യാപക ഇതര ജീവനക്കാരായി മറ്റ് മൂന്ന് പേരും പ്രവർത്തിക്കുന്നു.
2011-2012 ലും, 2013 - 14 ലെയും മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ ഉപജില്ലാതല അവാർഡ് ടി സ്കൂളിനു ലഭിച്ചു.