നമ്മുടെ നാട്ടിൽ പുതിയൊരു രോഗം
കൊറോണ എന്നൊരു രോഗം
മനുഷ്യ ജീവനെ ഭൂമിയിൽനിന്നും
കവർന്നെടുക്കുകയാണിവൻ
കോവിഡ് എന്ന് ചുരുക്കി വിളിക്കും
കൊറോണ എന്ന ഈ രോഗത്തെ
ലോകം മുഴുവൻ വൈറസ്സായി
കൊറോണ എന്നൊരു വൈറസ്സായി
ലോകം മുഴുവൻ ഭീതി ഉയർത്തി മഹാമാരിയാം വൈറസ്
മനുഷ്യരെല്ലാം ഒറ്റക്കെട്ടായി കൊറോണയെ പ്രതി രോധിക്കാം
കൂട്ടം കൂടി നിന്നീടുമ്പോൾ
ഓരോ കാര്യം നം ഓർക്കേണം
നമ്മുടെ ജീവൻ രക്ഷയ്ക്കായ്
സ്വന്തം ജീവൻ പണയം വെച്ച്
രാപ്പകലില്ലാതോടുന്നു
ജാഗ്രത മാത്രം മനസ്സിൽ നിറയ്‌ക്കൂ
കൊറോണയെ തുരത്തീടാം