മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പണ്ട് ഒരിടത്ത് ഒരു വലിയ മാവ് ഉണ്ടായിരുന്നു . വേനൽക്കാലം വരുമ്പോൾ കുറേ മാമ്പഴം ഉണ്ടാകുമായിരുന്നു .ഒരു ദിവസം മാമ്പഴം പറിക്കാനായി കുട്ടികൾ വന്നു. അത് കണ്ട് മാവിന് സന്തോഷം തോന്നി. കുട്ടികൾ അതിന്റെ ചുവട്ടിലിരുന്ന് മാമ്പഴം തിന്നുകയും തണലും നല്ല തണുത്ത കാറ്റും ആ മരം കുട്ടികൾക്ക് നൽകി. ഇടയ്‌ക്കിടെ കുട്ടികൾ വരുമായിരുന്നു. അവിടെ നിന്ന് കളിക്കുകയും ഓടുകയും ചാടുകയും ചെയ്തിരുന്നു. അത് കണ്ട് മാവിനും മാമ്പഴത്തിനും സന്തോഷം തോന്നി. കുട്ടികൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടിലേക്ക് മരം വെട്ടുകാർ വന്നു. അവർ അവിടെ നിന്ന് ആ വലിയ മാവ് മുറിച്ചു കളഞ്ഞു. അപ്പോഴാണ് അവിടെ കുട്ടികൾ വന്നത്. കുട്ടികൾ അത് കണ്ട് സങ്കടപ്പെടുകയും ചെയ്തു. പിന്നീട് അവർ മരം വെട്ടുകാർക്ക് നല്ല ശിക്ഷ നൽകി. മരം വെട്ടുകാരേ അടിച്ചു കാട്ടിൽ നിന്ന് പറഞ്ഞു വിട്ടു. കാലക്രമേണെ ആ കാടിനെ മനുഷ്യൻ കൊന്നു നശിപ്പിച്ചു .

മരങ്ങളെയും പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കൂ
 

ശ്യാംദീപ് കെ വി
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ