മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നമ്മുടെ വീടിനടുത്തു ഒരു ചൈനക്കാരൻ വന്നിരുന്നു. അദ്ദേഹം ഞങ്ങൾക്ക് രണ്ട് പായ്‌ക്കറ്റ്‌ മിഠായി തന്നു. ഞങ്ങളൊന്നും അദ്ദേഹത്തിന്റെ അടുത്ത് പോയില്ല. മുത്തച്ഛനോടും മുത്തശ്ശിയോടും വർത്തമാനം പറഞ്ഞു. അദ്ദേഹത്തിന്റെ പേര് ഡോങ്‌ലീ എന്നായിരുന്നു. അദ്ദേഹത്തിന് കൊറോണ രോഗം പിടിപെട്ടു. അദ്ദേഹം രണ്ടാഴ്‌ചയ്‌ക്കകം മരിച്ചു പോയി. അദ്ദേഹത്തിന്റെ ഭാര്യ ഡൗറയ്‌ക്കും മക്കളായ കൗറിയ്‌ക്കും ഡൗറിയ്ക്കും കൊറോണ പിടിപെട്ടു. അവർക്ക് മരണം സംഭവിച്ചില്ല. അവർ കൊറോണയിൽനിന്ന് മുക്തി നേടി. പിന്നെ വന്നത് നമ്മുടെ മുത്തച്ഛനും മുത്തശ്ശിക്കുമായിരുന്നു. അവർ മരണമടഞ്ഞു. ഞങ്ങൾ കുടുംബാംഗങ്ങൾ അടങ്ങുന്ന 7 പേർക്കും കൊറോണ വന്നു. ഞങ്ങളിൽ 6 പേർ രോഗമുക്തി നേടി 1 ആൾ മരിച്ചു പോയി . അപ്പോഴാണ് എനിക്ക് മനസ്സിലായത് രോഗപ്രതിരോധ ശേഷിയുണ്ടെങ്കിൽ നമുക്ക് കോറോണയെ തുരത്താം എന്നത് . അപ്പോൾ നിങ്ങളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക

ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്
 

സാധിക പി
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം